എഡിറ്റര്‍
എഡിറ്റര്‍
എ.എ.പി ദേശവിരുദ്ധ പാര്‍ട്ടിയെന്ന് സുബ്രഹ്മണ്യം സ്വാമി
എഡിറ്റര്‍
Tuesday 5th November 2013 10:30pm

subrahmanyamswamy

ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ദേശവിരുദ്ധ പാര്‍ട്ടിയാണെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി. രാജ്യതലസ്ഥാനത്ത് ഒരു സീറ്റ് നേടാന്‍ എ.എ.പി. ഒരുപാട് കഷ്ടപ്പടേണ്ടി വരുമെന്നും സ്വാമി പറഞ്ഞു.

ദില്ലിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എ.എ.പിയായിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയെന്ന വിവിധ സ്ഥാപനങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വ്വെകളുടെ കണ്ടെത്തലിന് പിന്നാലെയാണ് എ.എ.പിക്കെതിരെ നിലപാടുമായി സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

എ.എ.പി ഒരു ദേശവിരുദ്ധ പാര്‍ട്ടിയാണ്. കാശ്മീര്‍ പാക്കിസ്താന് കൈമാറണെന്ന നിലപാടെടുക്കുകയും മാവോയിസ്റ്റുകളുടെ പക്ഷം പിടിക്കുകയും ചെയ്യുന്ന നേതാക്കന്മാരൂടെ പാര്‍ട്ടിയാണ് എ.എ.പി. ദില്ലിയില്‍ ഒരു സീറ്റ് നേടാന്‍ പാര്‍ട്ടിക്കൊരുപാട് കഷ്ടപ്പടേണ്ടി വരും. അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ നാലിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി എ.എ.പിയും കോണ്‍ഗ്രസ്സും രഹസ്യധാരണയിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് രണ്ട് പാര്‍ട്ടികളും ഭയപ്പെടുന്നു. ഇതിന് തടയിടുന്നതിനായി അവിശുദ്ധ കൂട്ടികെട്ടിലേര്‍പ്പെട്ടിരിക്കുകായാണ് ഇരു പാര്‍ട്ടികളും അദ്ദേഹം ആരോപിച്ചു.

Advertisement