ന്യൂദല്‍ഹി: ചട്ടം ലംഘിച്ച് സംഭാവന വാങ്ങിയെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടി 30 കോടി നികുതി അടക്കാന്‍ ആദായ നികുതി വകുപ്പ് നോട്ടീസ്. ഡിസംബര്‍ ഏഴിന് മുമ്പ് പണം അടയ്ക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


Also Read: ‘ചാനല്‍ ചര്‍ച്ചകളല്ല, ഹാദിയയെ കേള്‍ക്കണമെന്ന് കപില്‍ സിബല്‍; ഷെഫിന് ഐ.എസ് ബന്ധമെന്ന് അശോകന്‍’; കേസ് സുപ്രീം കോടതി നാളത്തേക്ക് മാറ്റി വെച്ചു


2014-15 കാലഘട്ടത്തില്‍ എ.എ.പിക്ക് ലഭിച്ച സംഭാവനകള്‍ നിയമം ലംഘിച്ചാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തല്‍. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ നിരവധി തവണ അവസരം നല്‍കിയെങ്കിലും അന്വേഷണത്തെ വഴിതെറ്റിക്കുന്ന നിലപാടാണ് ആം ആദ്മി സ്വീകരിച്ചതെന്നും വകുപ്പ് പറയുന്നു.

2015ലെ തെരഞ്ഞെടുപ്പിന് മുമ്പ് വിദേശത്ത് നിന്നും വന്ന 13 കോടിയുടെ സംഭാവനയില്‍ ശരിയായ കണക്കുകള്‍ സൂക്ഷിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും വകുപ്പിന്റെ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ആറ് കോടിയോളം രൂപ സംഭാവന നല്‍കിയ 461 ആളുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നും നോട്ടീസില്‍ ആരോപിക്കുന്നു.


Dont Miss: മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകനെ ബലപ്രയോഗത്തിലൂടെ ബലിദാനിയാക്കി, പോരാത്തതിന് ഹര്‍ത്താലും: പരിഹാസ്യരായി ബി.ജെ.പി


രാഷ്ട്രീയ പാര്‍ട്ടിക്കുള്ള സംഭവനയല്ലാത്തതിനാല്‍ നികുതി നല്‍കണം എന്നാണ് ഉത്തരവ്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നീയന്ത്രണത്തിലുള്ള ആദായ നികുതി വകുപ്പിന്റെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

നൂറുശതമാനവും സുതാര്യമായി പ്രവര്‍ത്തിക്കുന്ന ആം ആദ്മി പോലൊരു പാര്‍ട്ടിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും പാര്‍ട്ടി നേതാവ് രാഗ് ചദ്ദ പ്രതികരിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിച്ച സംഭാവനയ്ക്ക് നികുതി ചുമത്തുന്നതെന്നും എ.എ.പി പറയുന്നു.