Categories

ചട്ടലംഘനം: കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

kejrivaal

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് ആം ആദ്്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുസ്ലീം വോട്ടര്‍മാരുടെ പിന്തുണ ആവശ്യപ്പെട്ട ലഘുലേഖ ഇറക്കിയതിനാണ് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മുമ്പായി മറുപടി നല്‍കണമെന്ന് നോട്ടീസില്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നു. നിശ്ചയിച്ച ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് നോട്ടീസില്‍ തിരഞ്ഞെടുപ്പ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദല്‍ഹി മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മദന്‍ലാല്‍ ഖുരാനയുടെ മകന്‍ ഹരീഷ് ഖുരാനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

മതാടിസ്ഥാനത്തില്‍ വോട്ട അഭ്യര്‍ത്ഥിക്കരുതെന്ന് ചട്ടം കെജ്രിവാള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ഹരീഷ് ഖുറാന പരാതി സമര്‍പ്പിച്ചത്. പ്രഥമദൃഷ്ട്യാ കെജ്രിവാള്‍ ചട്ടം ലംഘിച്ചതായി കമ്മീഷനും ബോധ്യപ്പെട്ടതിനാലാണ് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീയച്ചിരിക്കുന്നത്.