എഡിറ്റര്‍
എഡിറ്റര്‍
വിനോദ് കുമാര്‍ ബിന്നിയെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
എഡിറ്റര്‍
Monday 27th January 2014 7:01am

vinodh-kumar-binny

ന്യൂദല്‍ഹി: ആം ആദമി പാര്‍ട്ടിയില്‍ നിന്ന് എം.എല്‍.എ വിനോദ് കുമാര്‍ ബിന്നിയെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പുറത്താക്കി.

പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും കുറിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനാണ് വിനോദ് കുമാര്‍ ബിന്നിയെ പുറത്താക്കിയതെന്ന് ആം ആദ്മി പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പറയുന്നു.

ബിന്നിയുടെ അംഗത്വം നീക്കം ചെയ്യാനും തീരുമാനിച്ചതായി പാര്‍ട്ടി അറിയിച്ചു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടെന്ന് ബിന്നി ആരേപിച്ചിരുന്നു. ഇതിനെതിരെ ജനഹിത പരിശോധ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യപരമല്ല. കെജ്‌രിവാള്‍ സ്വേച്ഛാധിപതിയാണെന്നും ബിന്നി ആരോപിച്ചിരുന്നു.

മന്ത്രിയാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ബിന്നിയുടെ പേര് കെജ്‌രിവാള്‍ മന്ത്രി പട്ടികയില്‍ ഇല്ലായിരുന്നു.

ലോക് സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ചോദിച്ചതോടെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. ബിന്നി അധികാരമോഹിയാണ് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം അണ്ണാ ഹസാരെയുമായി ചര്‍ച്ച നടത്തിയതും ബിന്നിയെ പുറത്താക്കാന്‍ കാരണമായെന്ന് സൂചനയുണ്ട്.

ഇതിനെതിരെ സമരം നടത്തുമെന്ന് ബിന്നി അറിയിച്ചിട്ടുണ്ട്.

Advertisement