എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രം വഴങ്ങി;ആം ആദ്മി പാര്‍ട്ടി സമരം അവസാനിപ്പിച്ചു
എഡിറ്റര്‍
Tuesday 21st January 2014 7:57pm

aap-protest

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ ആം ആദ്മി പാര്‍ട്ടി നടത്തിവരുന്ന ധര്‍ണ്ണക്ക് മുന്നില്‍ കേന്ദ്രം കീഴടങ്ങി. പോലീസുകാരോട്  അവധിയില്‍ പ്രവേശിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

ഇതിനെത്തുടര്‍ന്ന് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത സമരം അവസാനിപ്പിച്ചു. ലഫ്ടനന്റ് ഗവര്‍ണ്ണര്‍ നജീബ് ജങ്ങിന്റെ അഭ്യര്‍ത്ഥ മാനിച്ചാണ് സമരം അവസാനിപ്പിച്ചത്.

മന്ത്രി സോംനാഥ് ഭാരതി പരാതിപ്പെട്ട പോലീസുകാര്‍ക്കാണ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം. അന്വേഷണം പൂര്‍ത്തിയാകും വരെ ഇവര്‍ അവധിയില്‍ തുടരുമെന്നും ദല്‍ഹി പോലീസ് അറിയിച്ചു.

മന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്ന അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍  ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംഘവും ധര്‍ണ്ണയിരുന്നത്.

ഇതിനിടെ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ്ണയിലിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഇന്ന് ഏറ്റുമുട്ടിയിരുന്നു.

പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പോലീസ് ലാത്തി വീശുകയും പോലീസ് വെച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് നീങ്ങിയ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തതില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

Advertisement