കാസര്‍ഗോഡ്: തൊഴിലാളി സംഘടനയായ സി.ഐ.ടി.യു സംസ്ഥാന നേതൃത്വത്തില്‍ മാറ്റം. സി.പി.ഐ.എം സംസ്ഥാന സമിതി അംഗംആനത്തലവട്ടം ആനന്ദനെ പുതിയ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. സംസ്ഥാന സമിതി അംഗം എളമരം കരീം ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

Ads By Google

കെഎം സുധാകരന്‍ ആണ് ട്രഷറര്‍. കാസര്‍ഗോഡ് ചേര്‍ന്ന 12 ാമത് സംസ്ഥാന സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. 13 വൈസ് പ്രസിഡന്റുമാരേയും 14 സെക്രട്ടറിമാരേയും സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. 156 സംസ്ഥാന കമ്മിറ്റി അംഗങ്ങളും 456 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുമാണുള്ളത്.

കഴിഞ്ഞ ദിവസമാണ് സി.പി.ഐ.എം സംസ്ഥാന സമിതി സി.ഐ.ടി.യു നേതൃത്വത്തില്‍ അഴിച്ചുപണിക്ക് തീരുമാനമെടുത്തത്.  ലോറന്‍സ് അടക്കമുള്ള നേതാക്കളെ നേതൃത്വത്തില്‍ നിന്ന് മാറ്റി.

ഇന്ന് സമാപിക്കുന്ന സി.ഐ.ടി..യു സംസ്ഥാന സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനംചെയ്യും.