ബോളിവുഡ് സ്റ്റാര്‍ ആമിര്‍ഖാന്‍ തന്റെ പുതിയ സിനിമയുടെ സെറ്റിലേക്ക് പോകുന്നത് ഒറ്റയ്ക്കല്ല. ഇത്തവണ താരത്തിനൊപ്പം കുടുംബവുമുണ്ടാകുമെന്നാണ് അറിയുന്നത്.
അദ്ദേഹം നിര്‍മിക്കുന്ന  പി കെ എന്ന സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍  ആരംഭിച്ചു കഴിഞ്ഞു. അവിടേക്കാണ് ഭാര്യ കിരണിനും മകന്‍ ആസാദിനും ഒപ്പം ആമിര്‍ ഖാനും എത്തിയത്.

രാജസ്ഥാനില്‍ നാല്‍പത്തിയഞ്ച് ദിവസത്തെ ചിത്രീകരണമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്രയും ദിവസം കുടുംബത്തെ പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് കുടുംബത്തെ ഒപ്പം കൂട്ടിയതെന്ന് ആമിര്‍ പറഞ്ഞു. ചിക്കാഗോയില്‍ ദൂം 3 യുടെ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു  ഇത് വരെ ആമിര്‍ .

പുതിയ സിനിമയെ തുടര്‍ന്ന് അത്രയും ദിവസം കൂടി വീണ്ടും കുടംബത്തെ വിട്ടുനില്‍ക്കേണ്ടി വരുമെന്നും ഇതിന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് കൊണ്ടാണ് സെറ്റിലേക്ക് കുടുംബത്തെയും  കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.