എഡിറ്റര്‍
എഡിറ്റര്‍
ധൂം 3 ഐമാക്‌സ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും
എഡിറ്റര്‍
Saturday 22nd September 2012 2:45pm

മുംബൈ: ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധൂം 3 ഐമാക്‌സ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ആദ്യമായാണ് ഒരു ബോളിവുഡ് ചിത്രം ഐമാക്‌സ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഹൈ-എന്റ് ഡിജിറ്റല്‍ പ്രൊജക്ഷനും സൗണ്ട് സിസ്റ്റവുമാണ് ഐമാക്‌സ് തിയേറ്ററിന്റെ പ്രത്യേകത.

Ads By Google

ധൂം സീരീസിലെ മൂന്നാം ഭാഗമായ ധൂം 3 യില്‍ ആമിര്‍ ഖാനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ലോകത്തെമ്പാടുമായി അടുത്ത വര്‍ഷം ആദ്യത്തോടെയാവും ചിത്രം റിലീസ് ചെയ്യുക. യാഷ് രാജ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും തന്നെയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. കത്രീന കൈഫാണ് ധൂം 3 യിലെ നായിക.

Advertisement