ന്യൂദല്‍ഹി: കനത്ത വെള്ളപ്പൊക്കത്തില്‍ വലയുന്ന ആസ്സാമിലേയും ഗുജറാത്തിലേയും ജനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്ന ആഭ്യര്‍ത്ഥനയുമായി ആരാധകര്‍ക്ക് മുന്നില്‍ ആമിര്‍ ഖാന്‍.

തന്റെ ആരാധകരും സോഷ്യല്‍ മീഡിയയിലെ തന്റെ ഫോളോവേഴ്‌സും അതിനായി മുന്‍കൈ എടുക്കണമെന്നും ആമിര്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ആമിര്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയത്.

ഗുജറാത്തിലേയും അസ്സാമിലേയും വിവിധമേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആളുകള്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സമയാണ് ഇത്. പ്രകൃതിക്ക് മുന്‍പില്‍ നമ്മള്‍ മനുഷ്യര്‍ നിസ്സഹായരാണ്. എങ്കിലും നമ്മുടെ സഹോദരങ്ങള്‍ക്കും സഹോദരികള്‍ക്കും വേണ്ടി എന്തെങ്കിലുമൊക്കെ നമുക്ക് ചെയ്യണം- ആമിര്‍ പറയുന്നു.


Dont Miss നിയസഭയില്‍ ചാവേറായി പൊട്ടിത്തെറിക്കണം; ഒരൊറ്റ സി.പി.ഐ.എം നേതാക്കളേയും ബാക്കിവെക്കരുത്; ഫേസ്ബുക്കില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആഹ്വാനം


ആസ്സാമിലെ വെള്ളപ്പൊക്കത്തില്‍ 79 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. വടക്കന്‍ ഗുജറാത്ത്, സൗരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളെയാണ് പ്രളയം ശക്തമായി ബാധിച്ചത്. ബനസ്‌കാന്ത, സബര്‍കാന്ത, ആനന്ദ്, പഠാന്‍ വല്‍സാദ് ജില്ലയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ പ്രളയക്കെടുതിയിലാണ്.

സൈന്യം, ദേശീയ ദുരന്ത നിവാരണസേന, വ്യോമസേന തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നുണ്ട്. അഞ്ച് എംഐ 17വി5 ഹെലിക്കോപ്ടറുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടത്തുന്നത്. വെള്ളപ്പൊക്കത്തില്‍ സബര്‍മതി നദി കരകവിഞ്ഞൊഴുകുകയാണ്. ഏതാണ്ട് 11,000 ആളുകളെ ബനസ്‌കാന്ത ജില്ലയില്‍ നിന്നു മാത്രം ഒഴിപ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.