എഡിറ്റര്‍
എഡിറ്റര്‍
ആമിര്‍ ഖാന്‍ നഗ്നനായി അഭിനയിക്കുന്നു!
എഡിറ്റര്‍
Wednesday 8th January 2014 1:22pm

aamir-khan

അഭിനയത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള നടനാണ് ആമിര്‍ ഖാന്‍. ആമിര്‍ ഖാന്റെ ഓരോ ചിത്രത്തിലും സിനിമയോടുള്ള അദ്ദേഹത്തിന്റെ താത്പര്യം വ്യക്തമാവും.

ആമിര്‍ഖാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ധൂം 3യിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നു ആമിറിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ നഗ്നനായി അഭിനയിക്കുന്നുവെന്ന്.

പീകെ എന്ന ചിത്രത്തിലാണ് ആമിര്‍ഖാന്‍ നഗ്നനായി അഭിനയിക്കുന്നത്. രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആമിറിന്റെ വേഷം തന്നെ വളരെ വ്യത്യസ്തമാണ്.

ഒരു അന്യഗൃഹജീവിയായാണ് ആമിര്‍ ചിത്രത്തില്‍ എത്തുന്നത്. ഭൂമിയില്‍ എത്തുന്ന ഏലിയന്‍ മനുഷ്യരൂപമെടുക്കുകയും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

പുതിയ ചിത്രത്തില്‍ ആമിറിന്റെ തകര്‍പ്പന്‍ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Advertisement