എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളിലെ മദ്യപാനം നിര്‍ത്താന്‍ സഹായകരങ്ങളുമായി ആമീര്‍ ഖാന്‍
എഡിറ്റര്‍
Tuesday 29th January 2013 2:33pm

സ്ത്രീകളിലെ മദ്യപാന ആസക്തി നിര്‍ത്താന്‍ സഹായകരങ്ങളുമായി ബോളീവുഡ് താരം ആമീര്‍ ഖാന്‍ രംഗത്തെത്തുന്നു. ആധുനികമായ പല കാരണങ്ങളും സ്ത്രീകളെ മദ്യത്തിനടിമയാക്കുന്നുവെന്ന് ആമീര്‍ ഖാന്‍ തുറന്നടിച്ചു.

Ads By Google

മദ്യത്തിനെതിരെയുള്ള ഒരു സെമിനാറില്‍ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് അമീറിന്റെ അഭിപ്രായപ്രകടനം. സ്ത്രീകള്‍ മാനസിക പ്രശ്‌നങ്ങള്‍കൊണ്ടാണ് മദ്യത്തിനടിമയാകുന്നത്. ഇത് നിര്‍ത്തിയേപറ്റു. ഇവര്‍ക്ക് ഇതിന് വേണ്ടി എന്ത് സഹായവും നല്‍കാന്‍ താന്‍ തയ്യാറാണെന്നും ആമീര്‍ പറഞ്ഞു.

മദ്യത്തിനടിമയായാല്‍ അതില്‍ നിന്ന് പിന്മാറാന്‍ കുറച്ച് സമയം എടുക്കും. തുടര്‍ച്ചയായ പോരാട്ടമാണ് ഇതിനെതിരെ വേണ്ടത്. എന്നാല്‍ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം കാണാനാകു.

മദ്യത്തിന്റെ അമിതമായ ഉപഭോഗത്തെകുറിച്ച് സത്യമേവ ജയതേ എന്ന റിയാലിറ്റിഷോയില്‍ അവതരിപ്പിച്ച എപ്പിസോഡാണ് തന്നെ സ്പര്‍ശിച്ചതെന്ന് ആമീര്‍ ചൂണ്ടികാട്ടി.

ഈ വിഷയത്തില്‍  ദേശീയതലത്തില്‍ ആത്മാര്‍ത്ഥമായ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. കൂടാതെ ആല്‍ക്കഹോള്‍ എങ്ങനെയാണ്  സത്രീകളെ ഇത്രമാത്രം സ്വാധീനിക്കുന്നത് മനസ്സിലാകുന്നില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇനി എല്ലാവരും തന്നെ ഈ വിഷയം ഏറ്റെടുക്കേണ്ടി വരുമെന്നും ആമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement