എഡിറ്റര്‍
എഡിറ്റര്‍
ആമിര്‍ ഖാന്റെ തലാഷിലെ ഗാനങ്ങള്‍ പുറത്തിറങ്ങി
എഡിറ്റര്‍
Thursday 18th October 2012 10:01am

ആമിര്‍ ഖാന്‍ നായകനാകുന്ന തലാഷിലെ ഗാനങ്ങള്‍ പുറത്തിറങ്ങി.  ആമിര്‍ ഖാന്‍, കരീന കപൂര്‍, റാണി മുഖര്‍ജി, നവാസുദ്ദീന്‍ സിദ്ദീഖി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ആമിര്‍ തന്നൊയണ് ഗാനങ്ങള്‍ പുറത്തിറക്കിയത്.

Ads By Google

ചിത്രത്തിലെ പ്രധാന താരങ്ങളായ ആമിര്‍ ഖാന്‍, റാണി മുഖര്‍ജി, കരീന കപൂര്‍ എന്നിവര്‍ ഒരുമിച്ചുള്ള ഒറ്റ സീന്‍ പോലുമില്ലെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത ഒരു കുറ്റാന്വേഷണ കഥയാണ് തലാഷ് പറയുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ റോളിലാണ് ആമിര്‍ ഖാന്‍ സിനിമയിലെത്തുന്നത്.

റീമ കഗ്തിയാണ് തലാഷ് സംവിധാനം ചെയ്യുന്നത്. മുസ്‌കാനിയേന്‍ എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. പ്രധാന കഥാപാത്രങ്ങള്‍ ഒരുമിച്ചുള്ള സീന്‍ ചിത്രത്തിലില്ലാത്തതിനാല്‍ എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോയും ചിത്രത്തിന്റെ പ്രമോഷന് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്.

റിതേഷ് സിദ്ധ്വാനി, ഫര്‍ഹാന്‍ അക്തര്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നവംബര്‍ 30 ന് ചിത്രം തിയേറ്ററുകളിലെത്തും.

Advertisement