എഡിറ്റര്‍
എഡിറ്റര്‍
വനിതാ കാര്‍ ഡ്രൈവര്‍ക്ക് നല്‍കിയ വാക്ക് അമീര്‍ പാലിച്ചു
എഡിറ്റര്‍
Thursday 28th June 2012 11:55am

മുംബൈ: വനിതാ കാര്‍ ഡ്രൈവറായ ഷാനോയ്ക്ക് നല്‍കിയ വാക്ക് അമീര്‍ ഖാന്‍ പാലിച്ചു. താന്‍ ദല്‍ഹി സന്ദര്‍ശിക്കുമ്പോഴെല്ലാം നിങ്ങളുടെ കാറില്‍ യാത്രചെയ്യുമെന്നായിരുന്നു അമീര്‍ ഷാനോയ്ക്ക് നല്‍കിയ വാക്ക്. കഴിഞ്ഞ ജൂണ്‍ 21 ദല്‍ഹിയിലെത്തിയപ്പോള്‍ ആ വാക്ക് പാലിക്കാന്‍ അമീര്‍ മറന്നില്ല.

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനശ്രദ്ധ നേടിയ  ടെലിവിഷന്‍ റിയാലിറ്റി ഷോ സത്യമേവ ജയതേയില്‍ പങ്കെടുത്ത സമയത്താണ്  ഷാനോയ്ക്ക് അവരുടെ കാറില്‍ കയറുമെന്ന് അമീര്‍ വാക്കു നല്‍കിയത്. ഗാര്‍ഹിക പീഡനമായിരുന്നു ആ സമയം സത്യമേവ ചെയ്‌തേ കൈകാര്യം ചെയ്ത വിഷയം.

ഗാര്‍ഹിക പീഡനത്തിനിരയായ യുവതിയാണ് ഷാനോ. ഇത്തരം യുവതികളെ സഹായിക്കുന്ന സാഖയെന്ന ഏജന്‍സിയുടെ കീഴിലാണ് ഷാനോ കാര്‍ ഓടിക്കുന്നത്. കഴിഞ്ഞ 21ന് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി അമീര്‍ ദല്‍ഹിയിലെത്തിയിരുന്നു . ദല്‍ഹി ചുറ്റിക്കറങ്ങാന്‍ തീരുമാനിച്ചയുടന്‍ തന്നെ സാഖ ഏജന്‍സിയില്‍ വിളിച്ച് ഷാനോയുടെ കാര്‍ ഉറപ്പാക്കുകയും ചെയ്തു.

രണ്ടുദിവസം തനിക്ക് കറങ്ങേണ്ട സ്ഥലങ്ങളിലെല്ലാം അമീര്‍ ഷാനോയുടെ കാറില്‍ പോകുകയും ചെയ്തു. അമീര്‍ തന്റെ കാറില്‍ സഞ്ചരിച്ചതില്‍ വളരെ സന്തോഷത്തിലാണ് ഷാനോയിപ്പോള്‍.

Advertisement