amir-khanഇന്ത്യന്‍ ജനതയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ് ലഗാന്‍ എന്ന ചിത്രവിസ്മയം പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് അഭ്രപാളികളിലെത്തിയത്. ഹിന്ദി ചലച്ചിത്രലോകത്തിന്റെ മനസുതന്നെ മാറ്റിയെടുത്ത സിനിമയായിരുന്നു ലഗാന്‍. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ ചംപാരന്‍ എന്ന ഗ്രാമത്തിന്റെ ക്രിക്കറ്റ് വിജയത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം ഓസ്‌കാര്‍ അവാര്‍ഡിന് മികച്ച വിദേശചിത്രത്തിനുള്ള നോമിനേഷന്‍ നേടിയെടുത്തിരുന്നു. നിര്‍മ്മാണരംഗത്തെ ആദ്യസംരഭമായിരുന്ന ലഗാനുശേഷം ആമിറിന്റെ സിനിമാനിര്‍മ്മാണം വളരുകയാണ് ചെയ്തത്.

ഓരോ സിനിമയിലും വ്യത്യസ്തത കൊണ്ടുവരുന്നതില്‍ പ്രത്യക ശ്രദ്ധ പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന് ഒരു നടനെന്ന നിലയില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ തേടിയെത്താനും ഈ ചിത്രം സഹായിച്ചു. ലഗാന്‍ ജനങ്ങള്‍ക്കിടയിലെത്തിയിട്ട് പത്തുവര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ചിത്രത്തിലെ അനുഭവങ്ങള്‍ ആമിര്‍ പങ്കുവെയ്ക്കുന്നു.അടുത്ത പേജില്‍ തുടരുന്നു