എഡിറ്റര്‍
എഡിറ്റര്‍
റിക്ഷാക്കാരന്റെ മകന്റെ വിവാഹത്തിന് അമീറെത്തി; ആരാധകര്‍ വിവാഹവേദി തകര്‍ത്തു
എഡിറ്റര്‍
Friday 27th April 2012 8:57am

ബോളിവുഡ് താരം അമീര്‍ഖാന്‍ പങ്കെടുത്ത വിവാച്ചടങ്ങിന്റെ വേദി ആരാധകര്‍ തകര്‍ത്തു.സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവറുടെ മകന്റെ വിവാഹത്തിനെത്തിയ ബോളിവുഡ് വിവാഹത്തിനെത്തിയതായിരുന്നു അമീര്‍.

വേദി തകര്‍ന്നിട്ടും പരിക്കേല്‍ക്കാതെ രക്ഷപെട്ടതിലുള്ള സന്തോഷം ചെറുചിരിയിലൂടെയാണു താരം പ്രകടിപ്പിച്ചത്. വിവാഹത്തിനുള്ള സൗകര്യങ്ങളെല്ലാം ഒന്നാംതരമായിരുന്നുവെന്ന നല്ല വാക്കും അദ്ദേഹം പറഞ്ഞു.

2009ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 3 ഇഡിയറ്റ്‌സിന്റെ പ്രചാരണത്തിനിടെയാണ് റിക്ഷാഡ്രൈവര്‍ രാം ലഖ്കനുമായി അമീര്‍ പരിചയപ്പെടുന്നത്. മകന്റെ വിവാഹത്തിനെത്താമെന്ന് അന്നു നല്കിയ ഉറപ്പ് അദ്ദേഹം പാലിക്കുകയായിരുന്നു. രാത്രി ഒമ്പതരയോടെയാണു വാരാണസിയിലെ മെഹ് മര്‍ഗന്‍ജിലുള്ള ചൗരസ്യ വിവാഹമണ്ഡപത്തില്‍ താരം എത്തിയത്.

നവദമ്പതികളെ ആശിര്‍വദിച്ച താരം ജനങ്ങളെയും നിരാശനാക്കിയില്ല. ഇതിനിടെ അമീര്‍ഖാന്‍ എത്തിയ വിവരമറിഞ്ഞതോടെ വിവാഹപന്തലിലേയ്ക്ക് ജനം ഇടിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് വിവാഹവേദി തകര്‍ന്നു.

Malayalam News

Kerala News in English

Advertisement