എഡിറ്റര്‍
എഡിറ്റര്‍
അവശ്യമരുന്നുകള്‍ ലഭ്യമാക്കണമെന്ന് നിതീഷ്‌ കുമാറിനോട് അമീര്‍ഖാന്‍
എഡിറ്റര്‍
Sunday 5th August 2012 2:33pm

പാറ്റ്‌ന: അവശ്യമരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമാക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയോട് അമീര്‍ഖാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അമീര്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചതായും റിപ്പോര്‍ട്ടുണ്ട്. സത്യമേവ ജയതേയിലൂടെ നേരത്തെ അമീര്‍ ഈ വിഷയം ജനശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.

Ads By Google

നേരത്തെ ബീഹാര്‍ ആരോഗ്യമന്ത്രി അശ്വിനി കുമാറുമായി ഇതുസംബന്ധിച്ച കാര്യങ്ങള്‍ അമീര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അമീര്‍ സഹായിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അമീര്‍ നിതീഷ് കുമാറിന് കത്തയച്ചത്.

അവശ്യമരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ മധ്യവര്‍ഗങ്ങളില്‍പ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് അമീര്‍ കത്തില്‍ പറയുന്നു. രാജ്യത്ത് നിന്ന് വര്‍ഷം 35,000 കോടിയുടെ അവശ്യമരുന്നുകളാണ് കയറ്റുമതി ചെയ്യുന്നതെന്നും അമീര്‍ അദ്ദേഹത്തെ അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും അവശ്യമരുന്നുകള്‍ ലഭ്യമാക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

നേരത്തെ പെണ്‍ഭ്രൂണഹത്യ തടയാനുള്ള നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അമീര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടയെ സമീപിച്ചിരുന്നു.

Advertisement