എഡിറ്റര്‍
എഡിറ്റര്‍
5 കോടിയുടെ പാട്ട്!!
എഡിറ്റര്‍
Friday 29th November 2013 1:24pm

dhoom-3

ന്യൂദല്‍ഹി: ധൂം 3 യിലെ ഒരു പാട്ട് സീനിന് വേണ്ടി മാത്രം ചിലവഴിച്ചത് അഞ്ച് കോടിയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയേറിയ പാട്ടായിരിക്കുകയാണ് ഇതോടെ ധൂം 3യില്‍ കത്രീനയും ആമിറും ഒന്നിച്ച ഈ ഗാനരംഗം.

മലാങ് എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കോടികള്‍ ചിലവിട്ടിരിക്കുന്നത്. ഈ ഗാനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. 200 ഓളം നര്‍ത്തകരാണ് ഗാനരംഗത്ത് ആമിറിനും കത്രീനയ്ക്കുമൊപ്പം ചുവടുവെച്ചിരിക്കുന്നത്.

ഇരുപത് ദിവസത്തോളം നടത്തിയ റിഹേഴ്‌സലിനൊടുവിലാലണത്രേ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. കത്രീനയും ആമിറും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.

ധൂം സീരീസിലെ മൂന്നാം പതിപ്പാണ് അടുത്തമാസം പുറത്തിറങ്ങുന്നത്. ആമിര്‍ ഖാന്‍ ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ എത്തുന്നുവുന്നെതാണ് ധൂം 3യുടെ ഏറ്റവും വലിയ പ്രത്യേകത.

Advertisement