എഡിറ്റര്‍
എഡിറ്റര്‍
‘ധൂ മചാലെ’ ഗാനം സച്ചിന് സമര്‍പ്പിക്കുന്നു: ആമിര്‍ഖാന്‍
എഡിറ്റര്‍
Monday 11th November 2013 12:00pm

SACHINAMIR

മുംബൈ: തന്റെ പുതിയ സിനിമയായ ധൂം 3യിലെ ടൈറ്റില്‍ സോങായ ധൂം മചാലെ സച്ചിന് സമര്‍പ്പിക്കുന്നെന്ന് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാന്‍.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ കരിയറിലെ അവസാന ടെസ്റ്റ് കളിക്കാനിരിക്കുന്ന സച്ചിന് ധൂം മചാലെ ഗാനം സമര്‍പ്പിക്കുന്നതായി ആമിര്‍ഖാന്‍ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

‘ഇന്ത്യയിലെ മൊത്തം ജനങ്ങളുടെയും അഭിമാനസ്തംഭമാണ് സച്ചിന്‍. എല്ലാവര്‍ക്കും പ്രതീക്ഷയും പ്രചോദനവുമാണ് സച്ചിന്‍. അദ്ദേഹം വിരമിക്കു്ന്നു എന്നത് എല്ലാവരുടെ മനസ്സിലും ശൂന്യത നിറയ്ക്കുന്നുണ്ട്.

അതേസമയം ഒരു വ്യക്തിയെന്ന നിലയിലും ഐക്കണ്‍ എന്ന നിലയിലും ക്രിക്കറ്റര്‍ എന്ന നിലയിലും വിരമിക്കുന്ന ഈ സാഹചര്യത്തില്‍ സച്ചിനെ അര്‍ഹമായ രീതിയില്‍ ആദരിക്കേണ്ടത് തന്നെയാണ്.

ധൂം 3യിലെ ഗാനം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് സമര്‍പ്പിക്കുകയാണ’്. ഒരു സച്ചിന്‍ ആരാധകന്‍ കൂടിയായ ആമിര്‍ഖാന്‍ പ്രസ്താവനയില്‍ പറയുന്നു. വാങ്കഡെയില്‍ നവംബര്‍ പതിനാലിനാണ് വിന്‍ഡീസിനെതിരെ സച്ചിന്‍ അവസാന ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇറങ്ങുന്നത്.

സച്ചിന്റെ 200 ടെസ്റ്റ് മത്സരമാണിത്. ഇതോടെ രണ്ട് പതിറ്റാണ്ട് നീണ്ട് നിന്ന മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ക്രിക്കറ്റ് കരിയറിനാണ് തിരശീല വീഴുന്നത്. ഈ മത്സരത്തിന് മുമ്പായി പാട്ട പുറത്തിറക്കാുനാണ് സിനിമക്ക്  പിന്നിലുള്ളവരുടെ ശ്രമം.

ധൂം സീരീസിലെ മൂന്നാമത്തെ സിനിമയായ ധൂം 3 ഡിസംബര്‍ 20നാണ് തിയ്യറ്ററുകളിലെത്തുന്നത്. ആദിത്യാ ചോപ്രയാണ് സിനിമയുടെ സംവിധാകന്‍. ആമിറിനെക്കൂടാതെ അഭിഷേക് ബച്ചന്‍, കത്രീന കൈഫ്് എന്നിവരാണ് സിനിമയിലെ മറ്റ് പ്രമുഖ അഭിനേതാക്കള്‍.

Advertisement