എഡിറ്റര്‍
എഡിറ്റര്‍
പഞ്ചാബില്‍ ആം ആദ്മിക്ക് കിട്ടേണ്ട വോട്ട് കോണ്‍ഗ്രസും അകാലിദളും മറച്ചു; തോല്‍വി പരിശോധിക്കുമെന്ന് സി.ആര്‍ നീലകണ്ഠന്‍
എഡിറ്റര്‍
Saturday 11th March 2017 12:54pm

തിരുവനന്തപുരം: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ ഫലം നിരാശനല്‍കുന്നതായി കേരളത്തിലെ ആം ആ്ദ്മി നേതാവും രാഷ്ട്രീയ ചിന്തകനുമായ സി.ആര്‍ നീലകണ്ഠന്‍.

ആം ആദ്മിയെ സംബന്ധിച്ച് 4 വര്‍ഷം മാത്രം പ്രായമുള്ള പാര്‍ട്ടിയാണെന്നും എല്ലാ കാര്യങ്ങളും വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണെന്നും സി.ആര്‍ പറയുന്നു.

ആ അര്‍ത്ഥത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അടവുകള്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് സി.ആര്‍ നീലകണ്ഠന്‍ പറയുന്നു.

മതത്തിന്റോ രാഷ്ട്രീയത്തിന്റോയോ പിന്തുണയില്ലാതെയാണ് മത്സരിച്ചത്. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ അടവുകളോ തന്ത്രങ്ങളോ പിഴച്ചോ എന്ന് പരിശോധിക്കണം.

അകാലിദള്‍ സഖ്യം പിറകോട്ട് പോകുമെന്ന സ്ഥലത്ത് ആം ആദ്മിക്കാണ് വോട്ട് കിട്ടേണ്ടത്. എന്നാല്‍ ആം ആദ്മിയുടെ വോട്ട് ചോര്‍ത്താന്‍ കോണ്‍ഗ്രസും അകാലിദളും ഒരുമിച്ച് തീരുമാനിച്ചെന്നും സി.ആര്‍ പറയുന്നു.

ആം ആദ്മി വിജയിക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് അകാലിദളിനും തിരിച്ച് അകാലിദള്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്തു എന്ന് വേണം അനുമാനിക്കാന്‍.
ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടാന്‍ കാരണം ഞങ്ങളുടെയത്ര അടവും തന്ത്രവും എതിരാളികള്‍ക്ക് ഇല്ലാതിരുന്നതുകൊണ്ടാണ്.
പക്ഷേ ഇത്തവണ ഞങ്ങളുടെ അടവിനെ മറികടക്കുന്ന രീതിയില്‍ അവര്‍ മുന്നേറിയെന്നും സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

Advertisement