എഡിറ്റര്‍
എഡിറ്റര്‍
ബിന്നിക്കെതിരെ ഉടന്‍ നടപടിയെന്ന് ആംആദ്മി പാര്‍ട്ടി
എഡിറ്റര്‍
Thursday 16th January 2014 4:16pm

aam-admy-party

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തിയ ലക്ഷ്മിനഗര്‍ എംഎല്‍എ വിനോദ് കുമാര്‍ ബിന്നിക്കെതിരെ നടപടിയെടുക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.

ആംആദ്മി   പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് ആണ് ഇതു സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്.

പാര്‍ട്ടിയില്‍ അഭിപ്രയവ്യത്യാസമുണ്ടാകുന്ന സാഹചര്യം മനസ്സിലാകുമെന്നും എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പറയാതെ മാധ്യമങ്ങളിലൂടെ   വിമര്‍ശനം ഉന്നയിച്ചത് ശരിയായില്ലെന്നും യാദവ് ചൂണ്ടിക്കാട്ടി.

വൈകാതെ തന്നെ വിനോദ്കുമാര്‍ ബിന്നിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ബിന്നി ഇത്തരത്തില്‍ പ്രതികരിച്ചതിനു കാരണം രാഷ്ട്രീയ ഗൂഢാലോചനയാണ്.

ആം ആദ്മി പാര്‍ട്ടി ഉണ്ടാക്കിയത് കെജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാനല്ലെന്ന്  ആം ആദ്മി പാര്‍ട്ടി എം.എല്‍.എ വിനോദ് കുമാര്‍ ബിന്നി രാവിലെ പറഞ്ഞിരുന്നു.

കെജ്‌രിവാള്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഭരണത്തില്‍ എങ്ങനെയെങ്കിലും തുടരാനുള്ള കഠിന ശ്രമത്തിലാണ് കെജ്‌രിവാളെന്നും  ബിന്നി കുറ്റപ്പെടുത്തി.

ആം ആദ്മി പാര്‍ട്ടി അടിസ്ഥാനതത്വത്തില്‍ നിന്ന് വ്യതിചലിക്കുകയാണ്. പ്രഖ്യാപനവും പ്രവര്‍ത്തനവും തമ്മില്‍ യോജിച്ചുപോകുന്നില്ല. ആംആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തവയല്ല നടപ്പാക്കുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിച്ചില്ല. ദിവസേന 700 ലിറ്റര്‍ വെള്ളം വിതരണം ചെയ്യുമെന്ന് പറഞ്ഞത് വെറും വാചകക്കസര്‍ത്ത് മാത്രമായി.

നിജസ്ഥിതി അറിയണമെങ്കില്‍ ദല്‍ഹിയിലെ സാധാരണജനങ്ങളെ കണ്ട് നിങ്ങള്‍ സംസാരിക്കണമെന്നും ബിന്നി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Advertisement