എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സമിതി ഓഫീസ് എറണാകുളത്ത്
എഡിറ്റര്‍
Saturday 11th January 2014 1:09pm

aam-admy-party

കൊച്ചി: ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സമിതി ഓഫിസ് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. എറണാകുളം എം.ജി റോഡില്‍ ഷേണായീസ് തിയറ്ററിന് സമീപത്താണ് ഓഫിസ്.

രാവിലെ 10.30നായിരുന്നു ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നവരില്‍നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി പാര്‍ട്ടി വക്താവ് കെ.പി. രതീഷ് പറഞ്ഞു.

അപേക്ഷകള്‍  www.aamaadmiparty.org വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച ശേഷം ഗാസിയാബാദ് കൗശാംബി ഓഫിസിലേക്ക് തപാലിലോ സ്‌കാന്‍ ചെയ്ത കോപ്പി ഇ-മെയിലായോ അയയ്ക്കണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പോലൊരു മത്സരത്തില്‍ മറ്റു പാര്‍ട്ടിക്കാര്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കുമ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമല്ലാത്ത സാമൂഹ്യപ്രവര്‍ത്തകരെ പാര്‍ട്ടിയുടെ ഭാഗമാക്കി മത്സരിപ്പിക്കാനാണു തീരുമാനമെന്നു രതീഷ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ നിലവില്‍ വന്ന ആം ആദ്മി പാര്‍ട്ടി ഒന്‍പതു ജില്ലകളില്‍ ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

ജനവരി ഇരുപത്തിയാറിനകം ആം ആദ്മി പാര്‍ട്ടിയില്‍ (എ.എ.പി.) ഒരു കോടി അംഗങ്ങളെ ചേര്‍ക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

അംഗമാകാന്‍ താത്പര്യമുള്ളവര്‍ 07798220033 എന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് മിസ്ഡ് കോളയച്ചാലും മതി. എസ്.എം.എസ്. അയച്ചും അംഗത്വം നേടാം. പേര്, എസ്.ടി.ഡി. കോഡ്, നിയമസഭാ മണ്ഡലം എന്നിവ അയച്ചാലും അംഗത്വം ലഭിക്കും.

Advertisement