എഡിറ്റര്‍
എഡിറ്റര്‍
‘നമോ’ ചായക്കടയ്ക്കും ‘രാഗ’ പാല്‍ ബൂത്തിനും ശേഷം ‘ആം ആദ്മി’ വെള്ളം
എഡിറ്റര്‍
Sunday 9th March 2014 12:28pm

aam-admi-2

ന്യൂദല്‍ഹി:  ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുടെ ‘നമോ’ ചായക്കടയ്ക്കും കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ‘രാഗ’ പാല്‍ ബൂത്തിനും ശേഷം ജനപിന്തുണയ്ക്കായി ആം ആദ്മി വെള്ളം വിതരണത്തിനൊരുങ്ങുന്നു.

ഗുഡ്ഗാവിലാണ് ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വെള്ളം വില്‍പന ആരംഭിയ്ക്കാന്‍ പോകുന്നത്.

വെള്ളം വില്‍പനയ്ക്കു പുറമെ ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ ടീഷര്‍ട്ടുകളും കീച്ചെയ്‌നുകളും ബാഡ്ജുകളും കപ്പുകളും എല്ലാം വിപണിയിലെത്തിക്കാനാണ് ആം ആദ്മി പാര്‍ട്ടി അനുഭാവികളുടെ പദ്ധതിയെന്നാണ് അറിവ്.

ഉത്പന്നങ്ങള്‍ക്കു മുകളില്‍ ആം ആദ്മിയുടെ ആഹ്വാനങ്ങള്‍ ആലേഖനം ചെയ്യും. ഇതുവഴി പ്രചാരണം തന്നെ പാര്‍ട്ടി അണികള്‍ ലക്ഷ്യമിടുന്നത്.

അമേരിക്കയില്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പേരില്‍ ഉത്പന്നങ്ങള്‍ വിപണിയിലിറങ്ങി കണ്ടതാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വാദം.

ചായക്കടക്കാരന്‍ എന്നു വിളിച്ച് കോണ്‍ഗ്രസ് നേതാവ് ആക്ഷേപിച്ചു എന്നു കാണിച്ച് നേരത്തേ മോഡി രാജ്യത്തൊട്ടാകെ ‘നമോ’ ചായക്കടകള്‍ ആരംഭിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഭോപ്പാലില്‍ ‘രാഗ’ പാല്‍ ബൂത്തുകള്‍ തുറന്നത്. രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച ഗ്ലാസുകളിലായിരുന്നു ബൂത്തിലെ പാല്‍ വിതരണം. എന്നാല്‍ ഇത് വേണ്ട രീതിയല്‍ ശ്രദ്ധിക്കപ്പെട്ടില്ല.

Advertisement