എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വെക്കുന്നത് വിശാല രാഷ്ട്രീയം: സാറാ ജോസഫ്
എഡിറ്റര്‍
Sunday 12th January 2014 10:28pm

sara1

കൊച്ചി: ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വെക്കുന്നത് ഒരു വിശാലമായ രാഷ്ട്രീയ ബദലാണെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്.

ആം ആദ്മി പാര്‍ട്ടിയില്‍ താന്‍ ചേരാനിടയായ സാഹചര്യം വിശദീകരിക്കുകയായിരുന്നു സാറാ ജോസഫ്.

തന്റെ രാഷ്ട്രീയം 100 ശതമാനം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ആം ആദ്മി പറയുന്നതും അത് തന്നെയാണെന്നതിനാലാണ് ആം ആദ്മിയോടൊപ്പം ചേര്‍ന്നതെന്നും സാറാ ജോസഫ് വ്യക്തമാക്കി.

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് ഇവിടെ ഒരു മൂന്നാമിടം ഉണ്ടാക്കിയത്. ഇപ്പോള്‍ നടക്കുന്ന ജനകീയ സമരങ്ങളെല്ലാം ഏറ്റെടുത്തു നടത്തുന്നത് ഈ മൂന്നാമിടമാണ്.

ഇവിടേക്കാണ് ആം ആദ്മി പാര്‍ട്ടിയും വന്നത്. ഇടതു പക്ഷമെന്നാല്‍ ജനങ്ങളുടെ വികാരമാണ്, വലതു പക്ഷത്ത് നില്‍ക്കുന്നവര്‍ക്കു പോലും ഇടതു പക്ഷം വികാരമാണ്.

നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ കുറച്ചു കാണിക്കാതെ തന്നെ മൂന്നാമിടത്തെ സൃഷ്ടിച്ചതാരാണെന്ന ചോദ്യം ഉയര്‍ത്തണം.

ആഗോള വത്കരണത്തിന്റെ ഫലമായി വന്ന സ്വകാര്യ വത്കരണത്തോടുള്ള ആസക്തിയാണ് പൊതു ഇടങ്ങള്‍ നശിപ്പിച്ചതും അഴിമതി വളര്‍ത്തിയതും.

അതു പോലെ മോഡി മുന്നോട്ടു വെക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കേണ്ടതുണ്ട്.

ഹിന്ദുത്വ വികാരം ആളിപ്പടര്‍ത്തി മറ്റു ജാതി-മത വിഭാഗങ്ങളെ ജീവിക്കാന്‍ അനുവദിക്കാത്ത പ്രവണത ജനാധിപത്യ വിരുദ്ധമാണ്- സാറാ ജോസഫ് പറഞ്ഞു.

Advertisement