എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടിയുടെ എം.എസ് ധീര്‍ ദല്‍ഹി നിയമസഭാ സ്പീക്കറായി ചുമതലയേറ്റു
എഡിറ്റര്‍
Friday 3rd January 2014 2:59pm

aadmi

ന്യൂദല്‍ഹി: വിശ്വാസവോട്ട് നേടിയതിന് പിന്നാലെ ##ആം ആദ്മി പാര്‍ട്ടിയുടെ എം.എസ് ധീര്‍ ദല്‍ഹി നിയമസഭാ സ്പീക്കറായി ചുമതലയേറ്റു. ധീറിന് എതിരായി ജഹദീഷ് മുഖിയെയാണ് ബി.ജെ.പി അവരോധിച്ചിരുന്നത്.

ധീറും ജഗദീഷ് മുഖിയും മാത്രമായിരുന്നു സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടായിരുന്നത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു.

ആം ആദ്മി പാര്‍ട്ടിക്ക് 28 എം.എല്‍.എമാരാണുള്ളത്. സ്പീക്കര്‍ പോസ്റ്റ് തങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസിലെ ഏഴ് അംഗങ്ങളുടെ പിന്തുണയും ആവശ്യമായിരുന്നു.

കൂടാതെ ജെ.ഡി.യു എം.എല്‍.എയുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയും സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ വെല്ലുവിളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തങ്ങളുടെ വെല്ലുവിളിയല്ലെന്നും ആര് വേണമെങ്കിലും സ്പീക്കറാകാം അതില്‍ കാര്യമില്ലെന്നുമാണ് കെജ്‌രിവാള്‍ പ്രതികരിച്ചത്.

ഇന്നലെയാണ് ആം ആദ്മി പാര്‍ട്ടി (എ.എ.പി) സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. വ്യാഴാഴ്ച നടന്ന വിശ്വാസ വോട്ടില്‍ 70 അംഗ നിയമസഭയില്‍ 38 അംഗങ്ങളുടെ പിന്തുണ കെജ്‌രിവാള്‍ സര്‍ക്കാറിന്‌ലഭിച്ചു.

എ.എ.പിയുടെ 28 എം.എല്‍.എമാര്‍ക്കൊപ്പം സര്‍ക്കാറിന് പുറംപിന്തുണ നല്‍കുന്ന കോണ്‍ഗ്രസിന്റെ എട്ടുപേരും ജനതാദള്‍ യുവിന്റെ ഏക എം.എല്‍.എയും ഒരു സ്വതന്ത്രനും വിശ്വാസവോട്ടിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ബി.ജെ.പിയുടെ 31 പേര്‍ സര്‍ക്കാറിനെതിരെ വോട്ട് ചെയ്തു.

Advertisement