എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിന് ഇന്ന് വിശ്വാസവോട്ട്
എഡിറ്റര്‍
Thursday 2nd January 2014 7:08am

kejriwal-new

ന്യൂദല്‍ഹി:  അധികാരമേറ്റ് അഞ്ച് ദിവസം പൂര്‍ത്തിയാക്കവേ ദല്‍ഹിയില്‍ ##ആംആദ്മി സര്‍ക്കാരിന് ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട്.

തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും കോണ്‍ഗ്രസിന്റെ ബാഹ്യപിന്തുണയോടെ സര്‍ക്കാര്‍ വിശ്വാസവോട്ടിനെഅതിജീവിക്കും.

എഴുപതംഗസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 28ഉം ബി.ജെ.പിക്ക് 32ഉം കോണ്‍ഗ്രസിനും എട്ടും അംഗങ്ങള്‍ വീതമാണുള്ളത്.

ഇതിനിടെ സ്വാകാര്യവൈദ്യുതി വിതരണ കമ്പനികളുടെ കണക്കുകള്‍ പരിശോധിക്കാന്‍ സി.എ.ജിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓഡിറ്റിങിനെതിരെ കമ്പനി നിരത്തിയ വാദങ്ങള്‍ മതിയായ കാരണങ്ങളല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

സഭാസമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ മുഖ്യമന്ത്രിയും എഴുപത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും പ്രൊടൈം സ്പീക്കര്‍ മാതീന്‍ അഹമ്മദിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി താന്‍ പറഞ്ഞ ഓരോ കാര്യങ്ങളും നടപ്പിലാക്കി വരികയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 400 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക്‌ 50 ശതമാനം താരിഫ് വെട്ടിക്കുറക്കാന്‍കെജ് രിവാള്‍ തീരുമാനിച്ചിരുന്നു.

ഇതോടൊപ്പംമാസം ഇരുപതിനായിരം ലിറ്റര്‍ സൗജന്യ ജലവിതരണം എന്ന വാഗ്ദാനവും എ.എ.പി നിറവേറ്റിയിരുന്നു. ജനുവരി ഒന്ന് മുതല്‍ പദ്ധതി നടപ്പില്‍ വരും. വെള്ളിയാഴ്ച്ചയാകും സഭയിലേക്ക് സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുക.

Advertisement