ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ വരവറയിച്ച് ആം ആദ്മി പാര്‍ട്ടി. എ.ബി.വി.പി യുടെയും എന്‍.എസ്സ്.യു വിന്റെയും കോട്ടകള്‍ തകര്‍ത്താണ് ആദ്യമായി മത്സരിച്ച ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ സി.വൈ.എസ്സ്.എസ്സ് (ഛത്ര സംഘര്‍ഷ സമിതി) മികച്ച വിജയം സ്വന്തമാക്കുന്നത്.

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില് 83 സീറ്റില്‍ 46 സീറ്റും നേടിയാണ് ആം ആദ്മി മുന്നേറിയത്. വിജയം പാര്‍ട്ടിയുടെ രാജസ്ഥാന്റെ ചുമതലയുള്ള കുമാര്‍ ബിശ്വാസിനും സി.വൈ.എസ്സ്.എസ്സിന്റെ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നതായി ആം ആദ്മി സംസ്ഥാന നേതൃത്വം അറിയിച്ചു.


Dont Miss ചരിത്രം കുറിച്ച് എസ്.എഫ്.ഐ; രാജസ്ഥാനില്‍ സംഘപരിവാറിനെ തൂത്തെറിഞ്ഞ് 21 ഇടത്ത് തകര്‍പ്പന്‍ ജയം


രാജസ്ഥാന്‍ സംസ്ഥാനനേതൃത്വത്തിന്റെ ചുമതല നാല് മാസം മുന്‍പാണ് കുമാര്‍ വിശ്വാസ് ഏറ്റെടുത്തത്. ഇത്രയും വലിയ വിജയം തങ്ങള്‍ പ്രതീക്ഷിച്ചതല്ലെന്നും വിജയം തരുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും കുമാര്‍ വിശ്വാസ് പ്രതികരിച്ചു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലേറെ സീറ്റുകളില്‍ ആം ആദ്മിയുടെ സി.വൈ.എസ്സ്.എസ്സ് മത്സരിച്ചിരുന്നു. രണ്ട് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെ അഞ്ച് ഡിവിഷനുകളിലാണ് ആം ആദ്മി വിജയം കണ്ടത്.


Dont Miss മഹാബലി അഹങ്കാരിയെന്ന് കുമ്മനം; വാമനനെ ഇങ്ങോട്ട് കുമ്മനടിക്കേണ്ടെന്ന് സോഷ്യല്‍മീഡിയ


അതേസമയം തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ചായിരുന്നു എസ്.എഫ്.ഐയുടെ മുന്നേറ്റം. രാജസംഘപരിവാറിന്റെ ശക്തികേന്ദ്രങ്ങളടക്കം 21 കോളേജുകളില്‍ മികച്ച ഭൂരിപക്ഷത്തിലാണ് എസ്.എഫ്.ഐ വിജയം ഉറപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം 4 കോളേജുകളില്‍ മാത്രമാണ് സംഘടനക്ക് യൂണിയന്‍ ഉണ്ടായിരുന്നത്. അതാണ് ഇത്തവണ 21 എന്ന വലിയ ഭൂരിപക്ഷത്തില്‍ എസ്.എഫ്.ഐ എത്തിച്ചത്. വോട്ടെണ്ണലില്‍ തുടക്കം മുതലേ ആധിപത്യമുറപ്പിച്ച എസ്.എഫ്.ഐ സംഘപരിവാര്‍ ക്യാമ്പുകള്‍ക്ക് കനത്തപ്രഹരം നല്‍കിക്കൊണ്ടായിരുന്നു മുന്നേറിയത്.