എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടി മന്ത്രിയുടെ റെയ്ഡ്: സ്ത്രീ അപമാനിക്കപ്പെട്ടു
എഡിറ്റര്‍
Saturday 18th January 2014 12:40am

somnath-bharthi

ന്യൂദല്‍ഹി:  ആം ആദ്മി പാര്‍ട്ടി നിയമ മന്ത്രി സോമ്‌നാഥ് ബര്‍ത്തിയുടെ അനധികൃത റെയ്ഡ് മൂലം സ്ത്രീയ്ക്ക് അപമാനിതയാവേണ്ടി വന്നു. ഡല്‍ഹിയിലെ ഒരു വീട്ടില്‍ മയക്കുമരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്ന് നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് ഉഗാണ്ടയില്‍ നിന്നുള്ള നാല് സ്ത്രീകളെ പിടിച്ചു വയ്ക്കുകയും അവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു.

മൂത്രമൊഴിക്കാന്‍ അനുവദിക്കാതിരുന്നതിനാല്‍ അവരിലൊരു സ്ത്രീയ്ക്ക് പൊതുസ്ഥലത്ത് മൂത്രമൊഴിക്കേണ്ടി അവസ്ഥ വന്നെന്ന് സ്്ത്രീകളുടെ പരാതിയിന്‍മേല്‍ കേസില്‍ ഈ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന വക്കീല്‍ ഹരീഷ് സാല്‍വ് പറഞ്ഞു.

വൈദ്യ പരിശോധനയില്‍ സ്ത്രീകള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനാല്‍ അനധികൃതമായി അവരെ പിടിച്ചു വയ്ക്കുകയും വൈദ്യപരിശോധനയ്ക്ക് നിര്‍ബന്ധിതരാക്കുകയും ചെയ്തതിന് മന്ത്രിയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട.

സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് സ്ത്രീക്ക് മന്ത്രിയുടെയും സംഘത്തിന്റെയും ആക്രമണം നേരിടേണ്ടി വന്നത്.

യൂണിഫോം ധരിക്കാത്ത ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് തങ്ങളെ മര്‍ദ്ദിച്ച ശേഷം പോലീസിനടുത്തേക്ക് കൊണ്ടു പോവുകയായിരുന്നു. തന്റെ കണ്ണിലേക്കും ശരീരത്തിന്റെ അങ്ങുമിങ്ങും മര്‍ദ്ദിച്ചു. എന്നാല്‍ പോലീസ് തന്നെ സഹായിച്ചെന്ന് സ്ത്രീ പറഞ്ഞു.

വാറന്റ് ഇല്ലാത്തതിനാല്‍ നിയമ വിരുദ്ധമായി റെയ്ഡ് നടത്താനാവില്ലെന്ന പോലീസുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ക്കൊപ്പമാണ് മന്ത്രി അര്‍ദ്ധരാത്രി റെയ്ഡ് നടത്തിയത്.

ഇത്രയൊക്കെയായിട്ടും ബര്‍ത്തിയോട് സഹകരിക്കാതിരുന്ന പോലീസുകാരെ സസ്പന്‍ഡ് ചെയ്യണമെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം. എന്നാല്‍ അവര്‍ തങ്ങളുടെ ജോലിയാണ് ചെയ്തതെന്നും അവര്‍ക്കെതിരെ കുറ്റം ചുമത്തരുതെന്നും നഗരത്തിലെ ഉയര്‍ന്ന പോലീസ് കോണ്‍സ്റ്റബിള്‍ ബി.എസ് ബാസി പ്രതികരിച്ചു. ലഫ്റ്റനന്റ് ജനറല്‍ നജീബ് ജങ് അന്വേഷണത്തിന് ഉത്തരവിട്ടു.

Advertisement