എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിനും സി.പി.ഐയ്ക്കും നല്‍കിയ ഇളവ് ലഭിച്ചാല്‍ എ.എ.പിയും ഇനി ദേശീയ പാര്‍ട്ടി; മറിച്ചായാല്‍ അഞ്ച് പാര്‍ട്ടികളുടെ ദേശീയ അംഗീകാരം നഷ്ടമാകും
എഡിറ്റര്‍
Tuesday 28th March 2017 10:05am

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ദേശീയ പാര്‍ട്ടിയാകാനുള്ള മാനദണ്ഡം പാലിക്കുന്നത് കോണ്‍ഗ്രസും ബി.ജെ.പിയും മാത്രമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഇളവോടെയാണ് സി.പി.ഐയും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികള്‍ ഇപ്പോള്‍ ദേശീയ പാര്‍ട്ടി അംഗീകാരം നിലനിര്‍ത്തുന്നത്.

എന്നാല്‍ മൂന്നിടത്ത് സംസ്ഥാന പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടി ഇതേ ഇളവ് ആവശ്യപ്പെട്ടാല്‍ ഈ അഞ്ച് പാര്‍ട്ടികളുടെ ദേശീയ അംഗീകാരം തര്‍ക്കത്തിലാകും. ഇതോടെ ഒന്നുകില്‍ ആം ആദ്മി പാര്‍ട്ടിയും ദേശീയ പാര്‍ട്ടി പദവിയിലേക്ക് ഉയരും. മറിച്ചായാല്‍ സി.പി.ഐ.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, എന്‍.സി.പി എന്നീ അഞ്ച് പാര്‍ട്ടികളുടെ ദേശീയ പദവിയുടെ കാര്യം പരുങ്ങലിലാകും.

മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി ലോക്‌സഭയില്‍ രണ്ട് ശതമാനം എം.പിമാര്‍ ഉണ്ടാവുക അല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളിലെ സംസ്ഥാന പാര്‍ട്ടിയാകുക എന്നതാണ് ദേശീയ പാര്‍ട്ടിയാകാനുള്ള മാനദണ്ഡം.


Don’t Miss: ‘ഇറച്ചി വില്‍ക്കുന്ന കടകള്‍ നിര്‍ബന്ധിച്ച് പൂട്ടിക്കുന്നത് എന്തിന്?’; ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ഹൈക്കോടതിയുടെ ചോദ്യം


കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, എന്‍.സി.പി എന്നീ പാര്‍ട്ടികളാണ് നിവലില്‍ ദേശീയ പാര്‍ട്ടികള്‍. ഇളവ് ഇല്ലെങ്കില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒഴികെയുള്ള ബാക്കി അഞ്ച് പാര്‍ട്ടികളും സംസ്ഥാന പാര്‍ട്ടികളായി ഒതുങ്ങും.

കേരളം, ത്രിപുര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ സി.പി.ഐ.എമ്മിനും മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ എന്‍.സി.പിയ്ക്കും സംസ്ഥാന പാര്‍ട്ടി അംഗാകാരം ഉണ്ട്. ഇതേ ഇളവ് തങ്ങള്‍ക്കും വേണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അത് തര്‍ക്കത്തിലേക്ക് വഴി തുറക്കും.

ഒരുസംസ്ഥാനത്തുമാത്രം അംഗീകാരമുള്ള സി.പി.ഐ.യെയും തൃണമൂലിനെയും ദേശീയപാര്‍ട്ടിയായി കമ്മിഷന്‍ അംഗീകരിക്കുമ്പോള്‍ മൂന്നിടത്ത് സംസ്ഥാനപാര്‍ട്ടിയായ എ.എ.പി. പുറത്താണ്. കേരളം, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ സി.പി.ഐ.എമ്മിനും മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ എന്‍.സി.പി.ക്കും സംസ്ഥാനപാര്‍ട്ടി അംഗീകാരമുണ്ട്. ഇവര്‍ക്കുള്ള അതേ ഇളവില്‍ ദേശീയപാര്‍ട്ടി അംഗീകാരം വേണമെന്ന് എ.എ.പി. വാദിച്ചാല്‍ അത് തര്‍ക്കത്തിന് വഴിവെയ്ക്കും.

Advertisement