എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി ഇനി പാക്കിസ്ഥാനിലും
എഡിറ്റര്‍
Monday 10th March 2014 12:05am

pak-aam-admi

ലാഹോര്‍: ആം ആദ്മിയെന്ന് കേട്ടാല്‍ ഇനി മുതല്‍ ഇന്ത്യയിലേതോ പാക്കിസ്ഥാനിലേതോ എന്ന് ചോദിക്കേണ്ടി വരും.

ആം ആദ്മി പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തരംഗമായിത്തീര്‍ന്നതോടെ ഇത് പാക്കിസ്ഥാനിലും പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് അവിടത്തുകാര്‍. ആം ആദ്മി എന്ന പേരില്‍ത്തന്നെയാണ് പാക്കിസ്ഥാനിലും പാര്‍ട്ടി തുടങ്ങിയിരിക്കുന്നത്.

പാക്കിസ്ഥാനിലെ ഗുജറന്‍വാലയില്‍ നിന്നുള്ള അര്‍സലനുല്‍മുല്‍ക് എന്ന മനുഷ്യാവകാശപ്രവര്‍ത്തകനാണ് പാക്കിസ്ഥാന്‍ ഇലക്ഷന്‍ കമ്മീഷനില്‍ ആം ആദ്മി പാര്‍ട്ടി എന്ന പേരില്‍ പതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തില്‍ പാക്കിസ്ഥാന്റെ സത്ത നഷ്ടമായതായി പാര്‍ട്ടി ചെയര്‍മാന്‍ അര്‍സലനുല്‍മുല്‍ക് പറഞ്ഞു. മുഹമ്മദലി ജിന്ന സ്വപ്‌നം കണ്ട പാക്കിസ്ഥാന്‍ കെട്ടിപ്പടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറന്‍വാലയിലെ സെന്‍ട്രല്‍ ജയിലിലെ പീഢനങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് താനടക്കമുള്ള ഇരുപതോളം വരുന്ന ആം ആദ്മി പ്രവര്‍ത്തകരെ തടഞ്ഞു വെക്കുകയും മോശമായ രീതിയില്‍ പെരുമാറുകയും ചെയ്തതായി അര്‍സലനുല്‍മുല്‍ക് ആരോപിച്ചു.

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ നിരാഹാര സമരം നടത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ പാക്കിസ്ഥാനിലെ ആം ആദ്മി പാര്‍ട്ടി.
അതേസമയം പോലിസ് അതിക്രമങ്ങള്‍ തടയുന്നതിനുള്ള ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന്റ നോതൃത്വത്തില്‍ പഞ്ചാബില്‍ നിയസഭാ മന്ദിരത്തിന് മുമ്പില്‍ അടുത്തയാഴ്ച നിരാഹാര സമരം ആരംഭിക്കാനിരിക്കുകയാണ്.

അതായത് ആം ആദ്മിയെന്ന പേര് മാത്രമല്ല ഇവിടുത്തെ സമര രീതികളും പാക്കിസ്ഥാനില്‍ ആവിഷ്‌കരിക്കുന്നുവെന്നതാണ് കൗതുകകരമായ വസ്തുത.

Advertisement