എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചടങ്ങിന് ചിലവഴിച്ചത് 13 ലക്ഷം രൂപ
എഡിറ്റര്‍
Sunday 9th March 2014 5:30pm

aap

ന്യൂദല്‍ഹി: ദല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി സര്‍ക്കാറും സത്യപ്രതിജ്ഞാ ചടങ്ങിന് ചിലവഴിച്ചത് 13 ലക്ഷത്തോളം രൂപ.

വിവരാവകാശ നിയമപ്രകാരമാണ് സര്‍ക്കാരിന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാംലീല മൈതാനത്തില്‍ നടന്ന ചടങ്ങിന് ആറരലക്ഷം രൂപയോളം ചിലവഴിച്ചു. അതിന്റെ പബ്ലസിറ്റിക്കും ചിലവഴിച്ചത് ആറരലക്ഷം രൂപ.

ചടങ്ങിന് ഉപയോഗിച്ച വെള്ളം, വൈദ്യുതി, ഗതാഗതം എന്നിവ ഒഴികെയുള്ള ചിലവുകളുടെ കണക്കാണിത്.

ന്യൂദല്‍ഹി വാട്ടര്‍ ബോര്‍ഡ്, പോലീസ്, വിവരസാങ്കേതിക വിഭാഗം എന്നിങ്ങനെ നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ സേവനവും ചടങ്ങിന് ഉപയോഗിച്ചിരുന്നു.

ആകെ ചിലവായ തുകയില്‍ ഇവരുടെ സേവനങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് സിവില്‍ ഭവന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനുരക്ഷന്‍ മണ്ഡല്‍ അറിയിച്ചു.

2013 ഡിസംബര്‍ 28 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്  രാജ്ഭവനില്‍ നിന്ന് ചടങ്ങ് രാംലീലാ മൈതാനത്തിലേക്ക് മാറ്റുകയായിരുന്നു.

Advertisement