എഡിറ്റര്‍
എഡിറ്റര്‍
കോടതിയില്‍ സുനിയുടെ വക്കീലന്മാര്‍ തമ്മില്‍ വാക്കേറ്റം: ആളൂരിന് കോടതിയുടെ താക്കീത്
എഡിറ്റര്‍
Tuesday 4th July 2017 12:26pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ക്കിടെ കോടതിയില്‍ പള്‍സര്‍ സുനിയുടെ വക്കീലന്മാര്‍ തമ്മില്‍ വാക്കേറ്റം. സുനിയ്ക്കുവേണ്ടി ഇതുവരെ ഹാജരായ അഡ്വ. ടെനിയും സുനിയുടെ പുതിയ അഭിഭാഷകനായ അഡ്വ ബി.എ ആളൂരും തമ്മിലായിരുന്നു വാക്കേറ്റം.

സുനിയുടെ വക്കാലത്തിനെച്ചൊല്ലിയായിരുന്നു ആളൂരും ടെനിയും തമ്മില്‍ തര്‍ക്കമുണ്ടായത്. അഡ്വ. ആളൂരിനെ വക്കീലായി വേണമെന്ന് സുനി കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ടെനിയെ മാറ്റണമെന്നും സുനി ആവശ്യപ്പെട്ടു.

ആളൂരിനെ വക്കാലത്ത് എങ്ങനെ ഒപ്പിട്ടു കിട്ടിയെന്ന് ടെനി ചോദിച്ചു. കക്ഷിയെത്തേടി വക്കീല്‍ ജയിലില്‍ പോകുന്ന പതിവ് ഇല്ലെന്ന് ടെനി കോടതിയില്‍ പറഞ്ഞു.

തുടര്‍ന്ന് ആളൂര്‍ നടത്തിയ പരാമര്‍ശങ്ങളാണ് കോടതിയെ ചൊടിപ്പിച്ചത്. അനാവശ്യകാര്യങ്ങള്‍ കോടതിയില്‍ പറയരുതെന്ന് ആളൂരിന് കോടതി താക്കീത് നല്‍കി.


Must Read: സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട്: പള്‍സര്‍ സുനി മാധ്യമങ്ങളോട്


ഇന്നാണ് അഡ്വ. ആളൂര്‍ സുനിയ്ക്കുവേണ്ടി ഹാജരായത്. പള്‍സര്‍ സുനി തനിക്ക് വക്കാലത്ത് ഒപ്പിട്ടു തരികയും ജയില്‍ സൂപ്രണ്ട് വഴി ഈ അപേക്ഷ കോടതിയില്‍ കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് ആളൂര്‍ അറിയിച്ചിരുന്നു.

പുറത്തിറങ്ങുന്നത് സുനിയുടെ സുരക്ഷയ്ക്കു ഭീഷണിയായതിനാല്‍ ജാമ്യാപേക്ഷ നല്‍കില്ലെന്നും ആളൂര്‍ അറിയിച്ചിരുന്നു.

Advertisement