ഹരിദാസ് സംവിധാനം ചെയ്യുന്ന ആകാശനഗരം കൊച്ചിയില്‍ ചിത്രീകരണം പൂര്‍ത്തിയായി. ഗ്രാമി എന്റര്‍ടെയ്ന്‍ മെന്റിന്റെ ബാനറില്‍ സജേഷ് നായര്‍ പയ്യന്നൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഈ ചിത്രത്തില്‍ പുതുമുഖം ആമീന്‍, റിസബാവ, രൂപശ്രീ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടോണി, നിയാസ് ബക്കര്‍, ശ്രീരാമന്‍, സ്മിത, സീനത്ത് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Ads By Google

സന്തോഷ്, അന്നൂര്‍ കഥ, തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഭാഷണം സുബോധ് ചേര്‍ത്തല എഴുതുന്നു. നൗഷാദ് ഷെരീഫാണ് ക്യാമറമാന്‍. വര്‍ഗീസ് തകഴിയുടെ വരികള്‍ക്ക് ഈണം പകരുന്നത് കെ. സനല്‍ നായര്‍ ആണ്.

നഗരത്തിലെ ഏറ്റവും പ്രശസ്ത മായ കമ്പനിയാണ് കിറ്റി ആന്‍ഡ് റെയ്മണ്ട്. കമ്പനിക്ക് ഒരു വലിയ ഓഫര്‍ ലഭിക്കുന്നതിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇതുവരെ ലഭിച്ചി ട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പ്രൊജക്ട്. കോടികള്‍ മുടക്കി, കൊച്ചി നഗരത്തില്‍ ഒരു ആകാശനഗരം കെട്ടിപ്പൊക്കുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മെട്രോ നഗരമായി മാറുന്ന അവസ്ഥയില്‍ മറ്റൊരു മഹാനഗരം, കമ്പനി ആ ആകാശനഗരത്തിന്റെ പ്ലാന്‍ ശരിയാക്കാന്‍ കമ്പനി മിടുക്കനായ വിന്‍സെന്റിനെ ഏല്‍പിക്കുന്നു. ഒരു വെല്ലുവിളിയോടെ, ആത്മാഭിമാനത്തോടെ വിന്‍സെന്റ് ആവേശപൂര്‍വം ആകാശനഗരത്തിന്റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നു.

ആകാശനഗരത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട് വിന്‍സെന്റിനെ സഹായിക്കാന്‍ ഒരു പെണ്‍കുട്ടി എത്തുന്നു. പ’ക്ഷേ, ആ പെണ്‍കുട്ടിയുടെ വരവ് വിന്‍സെന്റിന്റെ ജീവിത ത്തെ തകിടംമറിക്കുന്നു. അവളുടെ നിലപാടുകളും അഭിപ്രായങ്ങളും വിന്‍സെന്റിന് ചില യാഥാര്‍ഥ്യങ്ങളിലേക്കാണ് കൊണ്ടുപോയത്.

കൊച്ചിയിലെ ശാന്തമായ ഗ്രാമത്തില്‍ ആകാശനഗരം വരുമ്പോള്‍ ആ ഗ്രാമത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ തിരിച്ചറിഞ്ഞ വിന്‍സെന്റ്, ആ ഭീകരാവസ്ഥയില്‍ നിന്നും ഗ്രാമത്തേയും ജീവിതങ്ങളെയും രക്ഷപ്പെടുത്തുവാന്‍ സ്വയം ഒഴിഞ്ഞുമാറുന്നു. തുടര്‍ന്നുള്ള സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ആകാശ നഗരം എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.