ഹൈദരാബാദ്: ഇന്ത്യയുടെ സ്വന്തം ആകാശ് ടാബ്‌ലറ്റ് ഏറ്റവും വിലക്കുറവില്‍ ലഭിക്കുക ആന്ധ്രാ പ്രദേശില്‍. ആകാശ് വെറും 1500 രൂപയ്ക്ക് നല്‍കാനാണ് ആന്ധ്രാ സര്‍ക്കാറിന്റെ തീരുമാനം.

2500 രൂപ വിലയുള്ള ആകാശ് 1000 രൂപ സബ്‌സിഡിയാണ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ഇ-ലേണിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍ജിനീയറിംഗ്, പോളി ടെക്‌നിക് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആകാശ് 1500 രൂപയ്ക്ക് ലഭ്യമാകുക. പണം കൊടുത്ത് വാങ്ങാന്‍ ശേഷിയില്ലാത്ത കുട്ടികള്‍ക്ക് തുഛമായ വടകയ്ക്ക് ആകാശ് ലഭ്യമാക്കാനുള്ള പദ്ധതിയും ആവിഷ്‌കരിക്കുന്നുണ്ട്.

ആദ്യഘട്ടത്തില്‍ 10,000 ടാബ് ലറ്റുകളാണ് സര്‍ക്കാര്‍ വാങ്ങുന്നത്.

Malayalam News
Kerala News in English