എഡിറ്റര്‍
എഡിറ്റര്‍
2,276 രൂപയ്ക്ക് ടാബ്ലറ്റ് ഉടന്‍ വിപണിയിലെത്തിക്കുമെന്ന് കപില്‍ സിബല്‍
എഡിറ്റര്‍
Monday 13th August 2012 8:56am

ഹൈദരാബാദ്: ആകാശ് ടാബ്ലറ്റിന്റെ പരിഷ്‌കൃത രൂപം ആകാശ്2 ഉടന്‍ പുറത്തിറക്കുമെന്ന് മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ട് നിര്‍മിച്ച ഈ ടാബ്ലറ്റ് ഏറ്റവും വില കുറഞ്ഞ ഒന്നാണ്.

Ads By Google

കുറേക്കൂടി വേഗതയുള്ള പ്രോസസ്സറും, ആയുസ്സ് കൂടിയ ബാറ്ററിയുമുള്‍പ്പെട്ടതാണ് ആകാഷ് 2. 2,276 രൂപയാണ് ആകാശ്2 വിന്റെ വില.

മൂന്ന് മണിക്കൂറാണ് ഈ ടാബ്ലറ്റിന്റെ ബാറ്ററിയുടെ ആയുസ്സ്. 800 മെഗാഹെട്‌സ് പ്രോസസ്സറും കപ്പാസിറ്റീവ് സ്‌ക്രീനും ഈ ടാബ്ലറ്റിന്റെ മറ്റ് പ്രത്യേകതകളാണ്. ഉടന്‍ തന്നെ ഔദ്യോഗികമായി ഈ ടാബ്ലറ്റ് പുറത്തിറക്കുമെന്നും കപില്‍ സിബല്‍ അറിയിച്ചു. ഹൈദരാബാദ് ക്യാമ്പസിലെ ബ്രിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവവിഭവശേഷി മന്ത്രിയെന്ന നിലയില്‍ തന്റെ സ്വപ്‌നമായിരുന്നു ഇത്രയും വില കുറഞ്ഞ ടാബ്ലറ്റ് വിദ്യാര്‍ത്ഥികള്‍ക്കെത്തിക്കുയെന്നത്. ഇതുവഴി രാജ്യത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍നെറ്റ് ലോകത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജൂണില്‍ മുംബൈയിലെ ഐ.ഐ.ടിയില്‍ ആകാശ് ടാബ്ലറ്റിന്റെ പുതിയ വേര്‍ഷന്‍ കപില്‍ സിബല്‍ ഉദ്ഘാടനം ചെയ്തിരുന്നു. ജൂലൈ മുതല്‍ രാജ്യത്തെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി 100,000 ആകാഷ് 2 ടാബ്ലറ്റുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാണ് ഇത് നീണ്ടുപോകുകയായിരുന്നു.

Advertisement