എഡിറ്റര്‍
എഡിറ്റര്‍
ആടുജീവിതം എന്റെ സ്വപ്‌ന ചിത്രം: ചിത്രം ഉപേക്ഷിച്ചെന്ന വ്യാജ വാര്‍ത്തക്കെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ്
എഡിറ്റര്‍
Sunday 16th April 2017 1:25pm

ബ്ലസി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ആടുജീവിതം എന്ന ചിത്രത്തില്‍ നിന്നും താന്‍ പിന്‍മാറിയെന്ന വാര്‍ത്തക്കെതിരെ ആഞ്ഞടിച്ച് നടന്‍ പൃഥ്വിരാജ്. താന്‍ ഡേറ്റ് നല്‍കാത്തത് കാരണം ചിത്രം ഉപേക്ഷിച്ചെന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ മീഡിയകളില്‍ കണ്ടെന്നും എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്നും പ്രഥ്വി പറയുന്നു.


Dont Miss ടിനി ടോം എന്ന് കളിയാക്കിയവര്‍ കാണൂ..: ഗ്രെയ്റ്റ് ഫാദറിലെ മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ ചിത്രീകരണ വീഡിയോ പുറത്ത് വിട്ട് അണിയറക്കാര്‍ 


ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാന്‍ ഇപ്പോള്‍ സ്‌കോട്ടലന്റിലാണ്. എന്റെ സ്വപ്‌ന സിനിമായായ ആടുജീവിതം ഞാന്‍ ഉപേക്ഷിച്ചു എന്ന വാര്‍ത്തയാണ് ചില ഓണ്‍ലൈന്‍ സൈറ്റുകൡ നിന്നും ഇപ്പോള്‍ വായിക്കാന്‍ കഴിഞ്ഞത്. തികച്ചും അടിസ്ഥാനമില്ലാത്ത തെറ്റായ വാര്‍ത്തയാണ് ഇത്.

2017 നവംബര്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള ഡേറ്റുകള്‍ ചിത്രത്തിനായി ഞാന്‍ നല്‍കിക്കഴിഞ്ഞു. മാസങ്ങളുടെ ശാരീരികമായ തയ്യാറെടുപ്പുകള്‍ വേണ്ടതിനാലും ശരീരം പാതിയോളം മെലിയേണ്ടതിനാലും ഏറെ സമയവും തയ്യാറെടുപ്പുകളും ചിത്രത്തിനായി നടത്തേണ്ടതുണ്ട്.

ചിത്രത്തിന്റെ തിരക്കഥ അത്രയേറെ ശക്തവും മനോഹരവുമാണ്. ചിത്രത്തിനായി ലോകത്തിലെ തന്നെ മികച്ച ടെക്‌നീഷ്യന്‍മാരേയാണ് ഞങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സംസാരിക്കാനായി 10 ദിവസം മുന്‍പ് ബ്ലെസ്സിയെ കണ്ടിരുന്നു. ഇത്തരമൊരു തെറ്റായ വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പൃഥ്വി പറയുന്നു.

നിലവില്‍ പൂര്‍ത്തിയാക്കേണ്ട പ്രൊജക്ടുകള്‍ മൂലവും സ്വന്തം സംവിധാനത്തിലുള്ള ലൂസിഫറിന്റെ പ്രീ പ്രൊഡക്ഷന്‍ തിരക്ക് മൂലവും ആടുജീവിതത്തില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ തെറ്റാണെന്ന് സംവിധായകന്‍ ബ്ലെസിയും കഴിഞ്ഞ ദിവസം പ്രതികരിച്ചു.

ആടുജീവിതത്തില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറിയിട്ടില്ല. സിനിമ ഉപേക്ഷിച്ചെന്ന് വാര്‍ത്തകള്‍ പലരും എന്റെ ശ്രദ്ധയില്‍പ്പെടുത്തി, ഇത് അടിസ്ഥാന രഹിതമായി പ്രചരണമാണ്. ആടുജീവിതത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നവംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും ബ്ലെസ്സി പറഞ്ഞിരുന്നു. മരുഭൂമിയിലെ ഏകാന്തവാസവും ,നരകയാതനയും നേരിട്ട നജീബിന്റെ കഥയാണ് ആട് ജീവിതം.

Advertisement