ന്യൂദല്‍ഹി: ഇന്ത്യയിലെ ഗ്രാമീണ ജനങ്ങള്‍ക്കായി പത്തു ലക്ഷം മിനി എ.ടി.എമ്മുകള്‍ സ്ഥാപിക്കണമെന്ന് നന്ദന്‍ നീലകേനിയുടെ നേതൃത്വത്തിലുള്ള കര്‍മ സമിതി ശുപാര്‍ശ ചെയ്തു. വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണങ്ങള്‍ ഗ്രമീണര്‍ക്ക് ലഭ്യമാകുന്നതിന് വേണ്ടിയാണിത്. ആധാര്‍ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി അടിസ്ഥാനമാക്കിയുള്ള ഏകീകൃത പേമെന്റ് ഘടനയ്ക്കായി ആവിഷ്‌കരിച്ചതാണ് കര്‍മസമിതി.

ആറുലക്ഷം ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന 2,25,000 ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്കു ഇത്രയും മിനി എ.ടി.എമ്മുകളിലൂടെ തുക ലഭിക്കും. പൂര്‍ണ ബാങ്കിംഗ് സൗകര്യം ലഭ്യമല്ലാത്തതിനാലാണ് ഇവയെ മിനി എ.ടി.എമ്മുകള്‍ എന്നു വിളിക്കുന്നത്.

Subscribe Us:

ദേശീയ തൊഴിലുറപ്പു പദ്ധതി, രാസവളം, പാചകവാതകം, മണ്ണെണ്ണ, ഭക്ഷണം തുടങ്ങിയവയ്ക്കായുള്ള മൂന്നുലക്ഷം കോടിയുടെ സബ്‌സിഡി ഈ എ.ടി.എമ്മുകളിലൂടെ സുഗമമായി വിതരണം ചെയ്യാന്‍ സാധിക്കും.

നിലവില്‍ ഗ്രാമീണ മേഖലയില്‍ 30,000 ബാങ്ക് ശാഖകളും 1,20,000 പോസ്റ്റ് ഓഫീസുകളുമാണുള്ളത്.

Malayalam News

Kerala News In English