എഡിറ്റര്‍
എഡിറ്റര്‍
പ്രവാസി വിവാഹത്തിനും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ
എഡിറ്റര്‍
Wednesday 13th September 2017 11:37pm

ന്യൂദല്‍ഹി: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ. യുവതികള്‍ ഭര്‍ത്താവ് ഉപേക്ഷിക്കുന്ന സാഹചര്യവും ഗാര്‍ഹിക പീഡനവും അടക്കമുള്ളവ നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുമാണ് നീക്കം. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കുകയായിരുന്നു.

ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെടുന്നവരെയും രാജ്യത്ത് എത്തിക്കാന്‍ കഴിയുംവിധം കരാറില്‍ മാറ്റം വരുത്തണമെന്നാണ് ആവശ്യം.


Also Read: കരിപ്പൂര്‍ വിമാനത്താവളമോ അതോ കൊള്ള സങ്കേതമോ?; എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി യാത്രികര്‍


നിലവില്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ആധാര്‍ എടുക്കാന്‍ അവസരമുണ്ട്. പ്രവാസികളുടെ ആധാര്‍ എന്റോള്‍മെന്റ് നീക്കവുമായി യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട ശുപാര്‍ശ.

വിവിധ രാജ്യങ്ങളുമായി ഏര്‍പ്പെട്ടിട്ടുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകളില്‍ മാറ്റം വരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Advertisement