എഡിറ്റര്‍
എഡിറ്റര്‍
ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Monday 24th March 2014 1:05pm

aadhar

ന്യൂദല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും പിന്‍വലിയ്ക്കണമെന്നും സുപ്രീം കോടതി.

ആധാറിലെ വിവരങ്ങള്‍ ഉടമസ്ഥന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക കൈമാറരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ആധാറിലെ വിരലടയാളത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത കോടതി ഇത് സംബന്ധിച്ച് ശാസ്ത്രീയ വിശദീകരണം ആരാഞ്ഞു.

പാചകവാതകത്തിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. അതേ സമയം ആധാര്‍ ഉടമകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന സംഘം രാജ്യത്ത് സജീവമാകുന്നെന്ന വിവരങ്ങള്‍ ന്യൂസ് വെബ്‌സൈറ്റ് കോബ്രപോസ്റ്റ് പുറത്ത് വിട്ടിരുന്നു. വിദേശികള്‍ അടക്കം ഇത്തരം വ്യാജ ആധാര്‍ കാര്‍ഡുകള്‍ സ്വന്തമാക്കുന്ന സംഭവമാണ് കോബ്ര പോസ്റ്റ് പുറത്തുകൊണ്ടുവന്നത്.

ആധാര്‍ നല്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. നേപ്പാള്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത തൊഴിലാളികളുടെ ഏജന്റായി ചമഞ്ഞ് കോബ്രപോസ്റ്റ് റിപ്പോര്‍ട്ടര്‍ ആധാര്‍ എന്‍ റോള്‍മെന്റ് ഓഫീസര്‍മാരെ സമീപിക്കുകയായിരുന്നു.

ആധാര്‍ കാര്‍ഡിന് സാക്ഷ്യപത്രം നിര്‍മ്മിക്കാനായി ഒരു ഫോട്ടോഗ്രാഫും അഡ്രസും മാത്രമാണ് സംഘത്തിന് നല്‌കേണ്ടത്. മറ്റ് ആധാര്‍കാര്‍ഡുടമകളുടെ കൈരവിരലടയാളവും കണ്ണിന്റെ റെറ്റിന ചിത്രവും ഇതോടൊപ്പം ഉപയോഗിച്ചാണ് ആധാര്‍ കാര്‍ഡ് നിര്‍മ്മാണം.

Advertisement