എഡിറ്റര്‍
എഡിറ്റര്‍
കേരള സര്‍വ്വകലാശാലയിലെ റിസര്‍ച്ച് സ്‌കോളര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ പുറത്ത്; വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് പാടില്ലെന്ന യു.ജി.സി സര്‍ക്കുലര്‍ നിലനില്‍ക്കെ
എഡിറ്റര്‍
Sunday 30th April 2017 11:05pm

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ റിസര്‍ച്ച് സ്‌കോളര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ പുറത്തായി. സ്‌കോളര്‍ഷിപ്പിന് വേണ്ടി കേരള സര്‍വ്വകലാശാലയില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്തവരുടെ വിവരങ്ങളാണ് ആര്‍ക്കും ലഭ്യമാവുന്ന തരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.

നേരത്തേയും രാജ്യത്ത് വിവിധയിടങ്ങളില്‍ പൗരന്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. എന്‍ക്രിപ്റ്റ് ചെയ്യാതെ ആധാര്‍ നമ്പര്‍ കൈകാര്യം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും നിയമവിരുദ്ധമെന്നാണെന്നിരിക്കെയാണ് കേരള സര്‍വ്വകലാശാലയിലെ സംഭവം.


Also Read: ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ കശ്മീരിലെ ജനങ്ങളെ സഹായിക്കുമെന്ന് പാകിസ്താന്‍ സൈനിക മേധാവി


കോളേജുകളുടെയോ സര്‍വ്വകലാശാലകളുടെയോ വെബ്‌സൈറ്റുകളില്‍ ആധാര്‍ നമ്പറുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് യു.ജി.സി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു ഈ സര്‍ക്കുലര്‍.

ചോര്‍ച്ച സംബന്ധിച്ച് നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്റര്‍ (N.C.I.I.P.C), ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-IN) , യു.ഐ.ഡി.എ.ഐ എന്നിവിടങ്ങളില്‍ പരാതി നല്‍കപ്പെട്ടിട്ടുണ്ട്. റിസര്‍ച്ച് വെബ്‌സൈറ്റിലാണ് ആധാര്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യു.ജി.സി സര്‍ക്കുലര്‍

Advertisement