ന്യൂദല്‍ഹി: ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി എന്ന രീതിയില്‍ പുറത്തു വന്ന വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍. ആധാരങ്ങളും ആധാറുമായി ബന്ധിപ്പിക്കണമെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി.


Also read ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി


തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ഫ്രാന്‍ങ്ക് നൊറോഹ വ്യക്തമാക്കിയത്. ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.


Dont miss തൃശൂരില്‍ നഴ്‌സുമാര്‍ സമരം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു


ആധാര്‍ ലിങ്ക് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്ത് അയച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, നീതി ആയോഗ് സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് കത്തയച്ചിരിക്കുന്നതെന്നും വാര്‍ത്തകളിലുണ്ടായിരുന്നു.