ന്യൂദല്‍ഹി: ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയുമതിയുമായി ബന്ധപ്പെട്ട് രണ്ട് മുന്‍ സൈനിക മേധാവികള്‍ ഉത്തരവാദികളാണെന്ന് കരസേനയുടെ അന്വേഷണ സമിതി റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നും കോര്‍ട്ട് ഓഫ് എന്‍ക്വയറി പ്രതിരോധമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍കരസേനാ മേധാവികളായ ജനറല്‍ ദീപക് കപൂര്‍, ജനറല്‍ എന്‍.സി.വിജ് എന്നിവരുടെ പങ്കാണ് സേനയുടെ അന്വേഷണത്തില്‍ വ്യക്തമായത്. ഇവരുടെ അറിവോടും പിന്തുണയോടും കൂടിയാണ് തിരിമറി നടന്നത്. ഇവര്‍ക്കു പുറമേ നാല് ല്റ്റനെന്റ് ജനറല്‍മാരുടെ കുറ്റക്കാരാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കായി നിര്‍മിച്ച ഫ്‌ളാറ്റ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ ബന്ധുക്കള്‍ക്ക് നല്‍കി എന്ന ആരോപണത്തെ തുടര്‍ന്നാണ് സൈന്യം അന്വേഷണം ആരംഭിച്ചത്. ഫ്‌ളാറ്റ് വിവാദമാണ് അശോക് ചവാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഇടയാക്കിയത്. കൂടാതെ തീരദേശ സംരക്ഷണ നിയമത്തിന് എതിരായാണ് ഈ ഫ്‌ളാറ്റ് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്‌ളാറ്റ് പൊളിച്ചുമാറ്റാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.