മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരേ സൊസൈറ്റി അംഗങ്ങള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയമാണ് ഫ് ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടത്. സൊസൈറ്റിയിലെ 103 അംഗങ്ങള്‍ ചേര്‍ന്നാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്നലെയാണ് ഇത് സംബന്ധിച്ച അപ്പീല്‍ കോടതിയില്‍ നല്‍കിയത്. സര്‍ക്കാരില്‍ നിന്നും ആവശ്യമായ അനുമതി ലഭിച്ചശേഷമാണ് ഫ് ളാറ്റ് നിര്‍മിച്ചതെന്ന് അപ്പീലില്‍ സൊസൈറ്റി അംഗങ്ങള്‍ വ്യക്തമാക്കുന്നു.

ആദര്‍ശ് ഫ് ളാറ്റ് പൊളിക്കാനായി സര്‍ക്കാരും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും അനുമതി നേടിയിരുന്നു. മൂന്ന് മാസത്തിനുള്ള ഫ് ളാറ്റ് പൊളിക്കണമെന്നായിരുന്നു നിര്‍ദേശം. തീരദേശനിയന്ത്രണ നിയമം ലംഘിച്ചാണ് ഫ്‌ളാറ്റ് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.