ന്യൂഡല്‍ഹി: ആദര്‍ശ് ഹൗസിങ് സൊസൈറ്റി കുംഭകോണവുമായി ബന്ധപ്പെട്ട നേവിയുടെ അവസാന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണം.

ഈ സൊസൈറ്റി നിര്‍മ്മിക്കാനുള്ള സുരക്ഷാ അനുമതി നേവിയ്ക്ക് ലഭിച്ചിട്ടില്ലെന്ന് നേവി സിബിഐ യോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ആര്‍മിയുടെ വര്‍ക്ക് ഷോപ്പും ഇന്ധനകേന്ദ്രവും അടുത്തുള്ളതിനാല്‍ ആദര്‍ശ് ഫഌറ്റിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ കെട്ടിടം നിര്‍മ്മിക്കുന്നതിന് സൈന്യത്തിന്റെയും നേവിയുടേയും സുരക്ഷാ അനുമതി അത്യാവശ്യമായിരുന്നു.

ആദര്‍ശ് സൊസൈറ്റിയില്‍ ഏതൊക്കെ നേവി ഓഫീസര്‍മാരുടെ ഫഌറ്റുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേവി അന്വേഷിച്ചു. ഇവര്‍ ബിനാമികളാണോ എന്നും നേവി അന്വേഷിച്ചിരുന്നു.

റിപ്പോര്‍ട്ട് ബുധനാഴ്ച രാവിലെ തന്നെ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.