മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട്  ദല്‍ഹി, മുംബൈ, പൂന എന്നിവിടങ്ങളിലെ  വിവിധ കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. ആദര്‍ശ് ഹൗസിങ് സൊസൈറ്റിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതിനെകുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡ്.

ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ കമ്മീഷണര്‍ ജയ് രാജ് ഫാട്ടക്കിന്റെ മുംബൈയിലെയും ദല്‍ഹിയിലെയും ഓഫീസുകളും റെയ്ഡ് നടത്തിയ സ്ഥാപനങ്ങളില്‍പെടുന്നു. ഫിബ്രവരിയില്‍ തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പ്രതിചേര്‍ത്തിട്ടുള്ള 16 പേരില്‍ ഒരാളാണിയാള്‍.

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്ചവാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ടെന്ന് സി.ബി.ഐ നേരത്തെ അറിയിച്ചിരുന്നു. ആദര്‍ശ് ഹൗസിങ് സൊസൈറ്റിയില്‍ തന്റെ ബന്ധുക്കള്‍ക്ക് ഫ്‌ളാറ്റുകള്‍ ലഭിക്കുന്നത് മുഖ്യമന്ത്രി എന്ന നിലയില്‍ ചവാന്‍ സ്വാധീനം ഉപയോഗിച്ചതായാണ് കണ്ടെത്തിയത്.