Categories

Headlines

മി­സൈല്‍ വേ­ധ മി­സൈല്‍ പ­രീക്ഷ­ണം പ­രാജ­യം

ബാലസോര്‍: വ്യോമ പ്രതിരോധത്തിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ വേധ മിസൈലായ അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍­സി(എ എ ഡി)ന്റെ പരീക്ഷണം പരാജയം. ഒറീസ തീരത്തുള്ള വീലര്‍ ദ്വീപിലായിരുന്നു പരീക്ഷ­ണം.

ചാന്ദിപ്പൂരില്‍നിന്നും പറന്നുയരുന്ന പൃഥ്വി മിസൈലിനെ ശത്രു മിസൈലായി സങ്കല്‍പ്പിച്ച് ഇ­ടിച്ചു തകര്‍ക്കുന്നതായിരുന്നു പരീ­ക്ഷണം. പൃഥ്വി മിസൈല്‍ കൃത്യസമയത്ത് വിക്ഷേപിച്ചുവെങ്കിലും ഇടിച്ചി­ടേണ്ട എ എ ഡി മിസൈല്‍ ലക്ഷ്യം പൂര്‍­ത്തീ­ക­രി­ച്ചില്ല. എ എ ഡി മിസൈലിന് എന്ത് തകരാറാണ് സംഭവിച്ചതെന്ന് കണ്ടുപിടി­ക്കേണ്ടിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ഞാ­യ­റാഴ്­ച ന­ട­ത്താ­നി­രു­ന്ന പ­രീക്ഷ­ണം ഇ­ന്ന­ത്തേക്ക് മാ­റ്റി­വെ­ക്കു­ക­യാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.