തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരില്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്.

സെക്രട്ടറിയേറ്റ് ധര്‍ണക്കെത്തിയ അംഗനവാടി ടീച്ചര്‍മാര്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍ പെട്ടത്.

നിയന്ത്രണം വിട്ട വാന്‍ വൈദ്യുതി പോസ്റ്റിലിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.