മെല്‍ബണ്‍: കലാഭവന്‍ മണി നയിക്കുന്ന മെഗാഷോ മണികിലുക്കം 2010 നവംബര്‍ 12, 13,14ന് മെല്‍ബണില്‍ നടക്കും. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഷോ കേരളത്തിലെ കിഡ്‌നി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാനാണ് നടത്തുന്നത്.
നവംബര്‍ 14ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മെല്‍ബണിലെ കീസ്‌ബ്രോ സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ ആണ് മെഗാഷോ നടക്കുക. കലാഭവന്‍ മണിയെ കൂടാതെ സിനിമാതാരം നിത്യാദാസിന്റെ നൃത്തം, ഐഡിയാ സ്റ്റാര്‍ സിങര്‍ ഫെയിം സോമദാസിന്റെയും മനീഷയുടേയും ഗാനമേള, ജാഫര്‍ ഇടുക്കി, മനോജ് ഗിന്നസ്, ധര്‍മജന്‍ എന്നിവരുടെ കോമഡി ഷോ എന്നിവയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങിനും ജോര്‍ജ് എബ്രഹാം-0403284902, ഗിരീഷ് നായര്‍-0423322914, ബിജു തോമസ്-0432838690, ജോസ്. എം. ജോര്‍ജ്-0401955965, അലക്‌സ് കുന്നത്ത്-0402567431 എന്നവരുമായി ബന്ധപ്പെടുക.