കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാള സിനിമയുടെ തരംഗം മാറി. ന്യൂജനറേഷന്‍ സിനിമകള്‍ എന്ന പേരില്‍ വന്ന ചിത്രങ്ങളത്രയും പ്രേക്ഷകരുടെ സിനിമാ സങ്കല്‍പങ്ങളെ മൊത്തം പൊളിച്ചെറിയുന്നതായിരുന്നു. ആ തരംഗത്തിന്റെ അരികുപറ്റി നിരവധി സീരിയലുകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. അത്തരം ഒരു സീരിയലാണ്  പ്രമോദ് മോഹന്‍ സംവിധാനം ചെയ്യുന്ന ‘തരികിട’.

Ads By Google

ഒരു പറ്റം യുവതാരങ്ങള്‍ നയിക്കുന്ന തരികിട എന്ന ഹാസ്യപരമ്പരയുടെ തലക്കെട്ട് ‘ചുമ്മാ- ജെസ്റ്റ് ഫണ്‍’ എന്നാണ്. നവതരംഗ സിനിമകള്‍ ഇവിടെ അവര്‍ക്കായി ഒരു സ്‌പെയ്‌സ് ഉണ്ടാക്കിയെന്നും ന്യൂജനറേഷന്‍ സീരിയലുകളിലൂടെ അത്തരം തരംഗം സ്മാള്‍ സ്‌ക്രീനിലും ഉണ്ടാക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ആക്ടര്‍ സാബുമോന്‍ പറഞ്ഞു.

മലയാളത്തിലെ ആദ്യത്തെ കാന്‍ഡിറ്റ് ക്യാമറ സീരിയല്‍ എന്ന പ്രത്യേകതയും തരികിടയ്ക്കുണ്ട്. ‘ചുമ്മാ-ജെസ്റ്റ് ഫണ്‍’ എന്ന തലക്കെട്ട് അമേരിക്കന്‍ ടെലിവിഷന്‍ സീരിയലായ എഫ്.ആര്‍.ഐ.ഇ.എന്‍.ഡി.എസിനോട് സാദൃശ്യമുള്ളതാണ്.

നല്ലത് മാത്രം ചിന്തിക്കാനുള്ള ഒരു അരമണിക്കൂറായിരിക്കും ഈ സീരിയല്‍ കാണുന്ന സമയം. വില്ല്യം ജോസഫ്, ശ്രീറാം രാമചന്ദ്രന്‍, സരണ്‍, ശ്രീയ അയ്യര്‍, പ്രവിത മേനോന്‍ തുടങ്ങിയ യുവ ടെലിവിഷന്‍ താരങ്ങളും തരികിടയില്‍ പ്രമുഖ വേഷത്തിലെത്തുന്നു.