എഡിറ്റര്‍
എഡിറ്റര്‍
പാസ്‌വേഡായി ഇനി കൈയ്യിലെ തരംഗങ്ങളും
എഡിറ്റര്‍
Monday 17th September 2012 3:25pm

ലണ്ടന്‍: നിങ്ങളോടും പാസ്‌വേഡ് മറന്ന് പോകാറുണ്ടോ? ഇനി പാസ്‌വേഡും ഓര്‍മയില്‍ സൂക്ഷിച്ച് വെക്കേണ്ടതില്ലെന്നാണ് ടെക് ലോകം പറയുന്നത്. പുതിയ ടെക്‌നോളജി അനുസരിച്ച് പാസ്‌വേഡായി ഇനിമുതല്‍ കൈയിലെ തരംഗങ്ങള്‍ ഉപയോഗിക്കാമെന്നാണ് പറയുന്നത്.

Ads By Google

ലാപ്‌ടോപ്പിലോ ടാബ്ലറ്റിലോ ഘടിപ്പിച്ച ബയോമെട്രിക് സെന്‍സര്‍ കയ്യിലെ ഞരമ്പുകളിലെ തരംഗങ്ങള്‍ പിടിച്ചെടുത്ത് ആളുകളെ തിരിച്ചറിയുന്ന രീതിയാണ് കണ്ടുപിടിച്ചിരിക്കുന്നത്.

ഇന്റലാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഇന്റല്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഇന്റല്‍ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്.

ഈ സാങ്കേതിക വിദ്യ അനുസരിച്ച് ലാപ്‌ടോപ്പിലോ ടാബ്ലറ്റിലോ ഒരു ബയോമെട്രിക് സെന്‍സര്‍ ഘടിപ്പിച്ചാല്‍ മാത്രം മതിയാകും. ഇപ്പോള്‍ പൊതുവേ ഉപയോഗിച്ച് വരുന്ന ഫിങ്കര്‍ പ്രിന്റ് സ്‌കാനറിനേക്കാള്‍ വേഗത്തില്‍ പാം സ്‌കാനര്‍ പ്രവര്‍ത്തിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇനി പാസ്‌വേഡ് ആരും അടിച്ച് മാറ്റുമെന്ന ടെന്‍ഷനും ഒഴിവാക്കാം.

Advertisement