Categories

വിദ്യാര്‍ത്ഥികളിലൂടെ ഒരു ഗ്രാമത്തെ ലോകം അറിയുന്നു

dundigilഗവണ്‍മെന്റ് കോളാര്‍ റിക്ലമേഷന്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്നത് കുറച്ചുമുന്‍പ് ഡിന്‍ഡിഗുള്‍ ജില്ലയിലെ ഒരു കുഗ്രമാത്തിലെ കുറച്ചാളുകള്‍ക്ക് മാത്രം പരിചയമുള്ള ഒന്നായിരുന്നു. എന്നാല്‍ ഇന്ന് ഈ സ്‌ക്കൂള്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടിയിരിക്കുകയാണ്. ഇതിനു പിന്നില്‍ ഇവിടുത്തെ ചില വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനമാണ്.

ഇവിടുത്തെ വിദ്യാര്‍ത്ഥികളായ എസ്.നന്ദകുമാര്‍, എം.ജയപ്രകാശ്, ടി. നിവേദ, കെ.ശബരിരാജന്‍ എന്നിവരാണ് ഡിന്‍ഡിഗുല്‍ ജില്ലയ്ക്ക് ആഗോളതലത്തില്‍ ശ്രദ്ധനേടിക്കൊടുത്ത ചുണക്കുട്ടികള്‍.

ഇനി ഇവര്‍ ചെയ്തകാര്യങ്ങളെന്താണെന്ന് പറയാം. ഇവരുടെ കൊച്ചു ഗ്രാമത്തിലെ വിഭവങ്ങളെ ഒരു മേപ്പിലൂടെ ചിത്രീകരിക്കാനുള്ള ഒരു ശ്രമം നടത്തി. ഇതിനായി ഇവര്‍ ഗാന്ധിഗ്രാം ട്രസ്റ്റിന്റെ ഗാന്ധി ഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു മാസത്തെ പരിശീലനം നേടിയിരുന്നു. എന്നാല്‍ ഒരു മാസം കൊണ്ട് ഇവര്‍ മാപ്പു തയ്യാറാക്കിയപ്പോള്‍ അത് ട്രെയിനിംങ് നല്‍കിയവരെപ്പോലും ഞെട്ടിക്കുന്ന തരത്തിലായിരുന്നു.

ആ ഗ്രാമത്തിലെ വീടുകളും, കടകളും, റോഡുകളും, ഇലക്ട്രിക് ലൈനുകളും, ആരാധനാലയങ്ങളും, ഹോട്ടലും, ഷെഡുകളും, കൃഷിനിലങ്ങളും, ബസ്‌റ്റോപ്പുമെല്ലാം ആ മേപ്പ് പരിശോധിച്ചാല്‍ മനസിലാകുമായിരുന്നു. ഈ മാപ്പ് കണ്ട ഒരു ജിയോളജി പ്രഫസര്‍ ഇത് ജര്‍മ്മനിയിലെ പാസൗ യൂണിവേഴ്‌സിറ്റിയ്ക്കയച്ചു.

പിന്നീട് ഈ മാപ്പുകള്‍ ജര്‍മ്മനിയിലെ യൂണിവേഴ്‌സിറ്റിയില്‍ വച്ച് വീണ്ടും ഉണ്ടാക്കിച്ചു. ഗ്രാമത്തിന്റെയും, വിദ്യാര്‍ത്ഥികളുടേയും, ടീച്ചര്‍മാരുടേയും ചിത്രങ്ങളും ഈ മാപ്പിനൊപ്പം പ്രിന്റ് ചെയ്തിരുന്നു.

പുഷ്പഹാരങ്ങള്‍ക്കു പുറമേ യൂണിവേഴ്‌സിറ്റിയുടെ വക 40,000രൂപയും ഈ കുട്ടികള്‍ നേടി. ഇതിനെല്ലാം പിന്നില്‍ ഇവരുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും മാത്രമാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.